ചന്തി കഴുക്കല്ലേ ഇസ്രായേലിലെ മലയാളി പ്രവാസികള്‍ക്ക് ചോദിച്ചയാളെ പൊളിച്ചടുക്കി ഇസ്രായേലില്‍ നിന്നും യുവതി

ഇസ്രായേലില്‍ ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന സൗമ്യ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അധിക്ഷേപവുമായി ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. ചന്തി കഴുക്കല്ലേ ഇസ്രായേലില്‍ മലയാളി പ്രവാസികള്‍ക്ക് എന്നായിരുന്നു ഒരാള്‍ അധിക്ഷേപിച്ചത്. ഇത്തരത്തില്‍ പ്രതികരിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് ഇസ്രയേലില്‍ നിന്നും ജെന്‍സി ബിനോയ്. വീഡിയോയിലൂടെയാണ് ഇത്തരത്തില്‍ അധിക്ഷേപവുമായി എത്തുന്നയാള്‍ക്ക് ജെന്‍സി ചുട്ട മറുപടി നല്‍കിയിരിക്കുന്നത്.

സൗമ്യയുടെ ചിത്രത്തിന് കീഴില്‍ വരെ സോഷ്യല്‍ മീഡിയകളില്‍ ഷിയാസ് സുന്നി വിഭാഗങ്ങള്‍ തമ്മില്‍ തല്ലുന്നതാണ് കാണുന്നത്. മതം പറഞ്ഞും വ്യക്തിപരമായും തൊഴിലിനെ അധിക്ഷേപിച്ചും നിരവധി കമന്റുകള്‍ ആണ് വരുന്നത്. നാട്ടില്‍ പഴയ കാലഘട്ടത്തില്‍ സ്ത്രീകളെ ആരും പഠിക്കാന്‍ വിടില്ലായിരുന്നു അവര്‍ക്ക് ഒരു ജോലിയില്ലായിരുന്നു. കുടുംബിനിയായി കഴിയുന്നവരായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് അങ്ങനല്ല. സ്ത്രീകള്‍ എന്നാല്‍ കല്യാണം കഴിഞ്ഞ് കുട്ടികളെ പ്രസവിക്കാന്‍ വേണ്ടി മാത്രം ഉള്ള വസ്തുവായി കാണുന്നവരല്ല. പഠിക്കാനും, ജോലി ചെയ്യാനും സ്വന്തം കാലില്‍ നില്‍ക്കാനും ശ്രമിക്കുന്നവരാണ് ഇന്നത്തെ സ്ത്രീകള്‍.

എന്നാല്‍ ഇസ്രായേലില്‍ ജോലി ചെയ്യുന്ന കെയര്‍ ഗിവര്‍മാരെ അധിക്ഷേപിച്ച് മുസ്ലീം വിഭാഗത്തില്‍ പെട്ടവരുടെ നിരവധി കമന്റുകളാണ് എത്തുന്നത്. ഇതിന് മറുപടിയാണ് തനിക്ക് നല്‍കാനുള്ളത്. തങ്ങള്‍ ഇവിടെ നല്‍കുന്നത് കെയര്‍ ഗിവര്‍ ജോലിയാണ്. പ്രായമായവരെ നോക്കുക എന്നുള്ളതാണ് ജോലി. ഈ ജോലി തന്നെ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലുമുണ്ട്. ഈ ജോലിയിലേക്ക് ഒക്കെ നേരത്തെ വന്നിരുന്നത് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുമുള്ളവരായിരുന്നു. പിന്നീട് കാലക്രമേണ ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരും മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരും എത്തി. നഴ്‌സിങ് ജോലിയില്‍ നിന്നും വലിയ വ്യത്യാസം ഒന്നും ഈ ജോലിക്കില്ല.

നിങ്ങടെ മതത്തിന്റെ പേരും പറഞ്ഞ് അധിക്ഷേപിക്കാന്‍ തങ്ങള്‍ വരാറില്ല. നിങ്ങളുടെ മതത്തിലെ സ്ത്രീകളുടെ പ്രൊഫൈലില്‍ അധിേേക്ഷപിക്കാനും വരുന്നില്ല. മലയാളികള്‍ എന്ന പരിഗണനയോ ഇന്ത്യക്കാര്‍ എന്ന പരിഗണനയോ നിങ്ങള്‍ തന്നിട്ടില്ല. മതം ഉയര്‍ത്തിപ്പിടിച്ച് വിമര്‍ശിക്കാനാണ് നിങ്ങള്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. നിങ്ങള്‍ നിങ്ങളുടെ മതത്തെ ഉയര്‍ത്തിപ്പിടിച്ച് പലസ്തീന്‍ ജനതയ്ക്ക് ഒപ്പം നിന്ന് തങ്ങളെ അധിക്ഷേപിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. ജോലി ചെയ്യാന്‍ ഇവിടെ എത്തിയത് ഏജന്റുമാര്‍ക്ക് നല്ല പണം നല്‍കിയിട്ടാണ്. ഒരു നേരത്തെ ഭക്ഷണത്തിന് ഇരന്ന് നിങ്ങളുടെ ആറുടെയും വീട്ടില്‍ എത്തിയിട്ടില്ല. പണിയെടുത്ത് തന്നെയാണ് തങ്ങള്‍ ജീവിക്കുന്നത്. നിങ്ങള്‍ വീട്ടില്‍ സ്ത്രീകള്‍ക്ക് കൊടുക്കാത്ത മര്യാദ മറ്റ് സ്ത്രീകളുടെ മേലില്‍ അടിച്ച് ഏല്‍പ്പിക്കരുത്. ഇതൊക്കെ നിങ്ങള്‍ എന്നാണ് പഠിക്കുക, നിങ്ങള്‍ മനുഷ്യ ജന്മങ്ങള്‍ തന്നെയാണോ?- ജെന്‍സി ബിനോയ് ചോദിക്കുന്നു.