വീഡിയോകോളിലൂടെ വിവാഹം കഴിക്കണം: തിരുവനന്തപുരം സ്വദേശിനിയുടെ ഹര്‍ജി വിശാല​ ബെഞ്ചിന്​ വിട്ട് കോടതി

കൊ​ച്ചി: വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ സ്പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്‌ട് പ്ര​കാ​ര​മു​ള്ള വി​വാ​ഹം അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഇ​തു​സം​ബ​ന്ധി​ച്ച ഹ​ര​ജി വി​ശാ​ല​​ബെ​ഞ്ചി​ന്​ വി​ട്ട്​ ഹൈ​കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച്. വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ സ്പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്‌ട് പ്ര​കാ​ര​മു​ള്ള വി​വാ​ഹ​ത്തി​ന്​ അ​നു​മ​തി തേ​ടി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ധ​ന്യ മാ​ര്‍​ട്ടി​ന്‍ ന​ല്‍​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

വി​വാ​ഹ​ത്തി​ന്​ നോ​ട്ടീ​സ് ന​ല്‍​കി​യ​ശേ​ഷം രാ​ജ്യം വി​ട്ട്​​ പോ​കേ​ണ്ടി​വ​രു​ന്ന​വ​ര്‍​ക്ക്​ പ​ല കാ​ര​ണ​ങ്ങ​ളാ​ലും നാ​ട്ടി​ല്‍ എ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കാമെ​ന്നി​രി​ക്കെ ഇ​ക്കാ​ര്യ​ത്തി​ല്‍ പ്രാ​യോ​ഗി​ക പ​രി​ഹാ​രം ആ​വ​ശ്യ​മാ​ണെ​ന്ന്​ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

വി​വാ​ഹം ക​ഴി​ക്കു​ന്ന​വ​ര്‍ ഓ​ഫി​സ​ര്‍​ക്ക്​ മു​ന്നി​ല്‍ മൂ​ന്ന് സാ​ക്ഷി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ​​ത്യ​പ്ര​സ്​​താ​വ​ന ഫോ​റ​ത്തി​ല്‍ ഒ​പ്പി​ട​ണ​മെ​ന്നാ​ണ്​ സ്പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്ടി​ല്‍ പ​റ​യു​ന്ന​ത്. വി​വാ​ഹ ഓ​ഫി​സ​റു​ടെ ഓ​ഫി​സി​ല്‍​വെ​ച്ചോ വി​വാ​ഹം ക​ഴി​ക്കു​ന്ന​വ​രു​ടെ ആ​ഗ്ര​ഹ പ്ര​കാ​രം നി​ശ്ചി​ത ദൂ​ര​ത്തി​ലു​ള്ള സ്ഥ​ല​ത്തു​വെ​ച്ചോ ആ​യി​രി​ക്ക​ണം വി​വാ​ഹം ന​ട​ക്കേ​ണ്ട​തെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. സ്പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്ടി​ലെ 11, 12 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഈ ​വ്യ​വ​സ്ഥ​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​തെ വി​വാ​ഹം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​കോ​ട​തി പ​ല​പ്പോ​ഴും നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഈ ​ഉ​ത്ത​ര​വു​ക​ള്‍ ശ​രി​യാ​ണെ​ന്ന്​ ക​രു​താ​നാ​വി​​ല്ല. ഇൗ ​വി​ഷ​യ​ത്തി​ല്‍ സിം​ഗി​ള്‍ ബെ​ഞ്ചു​ക​ള്‍ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ്​ ഹ​ര​ജി വി​ശാ​ല ബെ​ഞ്ചി​ന് വി​ട്ട​ത്.

ക്രി​മി​ന​ല്‍ കേ​സി​ലെ സാ​ക്ഷി​യു​ടെ മൊ​ഴി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ്​ വ​ഴി രേ​ഖ​പ്പെ​ടു​ത്താ​മെ​ങ്കി​ല്‍ വി​വാ​ഹ​വും അ​നു​വ​ദി​ക്കാ​മെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി. വി​വാ​ഹം ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ന്‍ വ​ധൂ​വ​ര​ന്മാ​ര്‍​ക്ക് വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ മു​ഖേ​ന ര​ജി​സ്ട്രേ​ഷ​ന്‍ ഒാ​ഫി​സ​ര്‍​ക്ക്​ മു​ന്നി​ല്‍ ഹാ​ജ​രാ​കാ​മെ​ന്ന്​ ഹൈ​കോ​ട​തി വി​ധി​ക​ളു​ണ്ട്. ആ ​നി​ല​ക്ക്​ സ്പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്‌ട് പ്ര​കാ​രം വി​വാ​ഹം ക​ഴി​ക്കാ​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ മു​ഖേ​ന​യു​ള്ള വി​വാ​ഹ​ത്തി​ന്​ സ്പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്ടി​ലെ വ്യ​വ​സ്ഥ​ക​​ള്‍​പ്ര​കാ​രം പ്രാ​ബ​ല്യ​മി​ല്ലെ​ന്നും സിം​ഗി​ള്‍ ബെ​ഞ്ചു​ക​ള്‍ നേ​ര​േ​ത്ത ന​ട​ത്തി​യ വി​ല​യി​രു​ത്ത​ലു​ക​ള്‍ ശ​രി​യ​ല്ല.

ഇൗ വി​വാ​ഹ​ത്തി​െന്‍റ അ​ടി​സ്ഥാ​നം ത​ന്നെ ക​രാ​റാ​യ​തി​നാ​ല്‍ ഐ.​ടി ആ​ക്ടി​നും പ്രാ​ധാ​ന്യ​മു​ണ്ട്. അതു ​പ്ര​കാ​രം ഇ​ല​ക്‌ട്രോ​ണി​ക് രൂ​പ​ത്തി​ലു​ള്ള ക​രാ​റു​ക​ള്‍​ക്കും അം​ഗീ​കാ​ര​മു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.