സിപിഎം പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ തൊഴിൽ നിഷേധം, പരാതിയുമായി തൊഴിലാളികൾ

ആലപ്പുഴ: പുന്നപ്രയിൽ സിപിഎം പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ വീണ്ടും തൊഴിൽ നിഷേധം. പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി തൊഴിലാളികൾ.

പുന്നപ്ര വടക്ക് ​ഗ്രാമപഞ്ചായത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചത്. മസ്റ്റോളിൽ‌ പേരുണ്ടായിരുന്നിട്ടും പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ മാത്രം പത്ത് പേർക്കാണ് തൊഴിൽ നിഷേധിച്ചത്.

തൊഴിലുറപ്പ് ലേബർ മീറ്റിം​ഗ് എന്ന പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പരിപാടി. തൊഴിലുറപ്പ് മേറ്റായ ആശ സുരേഷിന്റെ വീട്ടിൽ‌ ഞായറാഴ്ചയായിരുന്നു സിപിഎം സംഘടിപ്പിച്ച പരിപാടി നടന്നത്. ഇതിൽ പങ്കെടുക്കാത്തവർ ഇന്ന് ജോലിക്ക് ‌എത്തേണ്ടയെന്നായിരുന്നു അറിയിപ്പ്. . സംഭവത്തിന് പിന്നാലെ പ്രതിഷേധം ശക്തമാവുകയാണ്.