ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചു, പോകുന്നില്ല, വിവാഹ നിശ്ചയം മാര്‍ച്ചില്‍, കല്യാണ വിശേഷങ്ങള്‍ പങ്കുവെച്ച് ഉണ്ണിമായ

നിരവധി സബ്‌സക്രൈബേഴ്‌സ് ഉള്ള മലയാളികളുടെ പ്രിയപ്പെട്ട യൂട്യബറാണ് ഉണ്ണിമായ. ലക്ഷങ്ങളാണ് ഉണ്ണിമായ യൂട്യൂബില്‍ നിന്നും നേടുന്നത്. ഡിഗ്രി പഠന കാലത്താണ് ഉണ്ണിമായി യൂട്യൂബ് ആരംഭിക്കുന്നത്. ഫാഷനും ബ്യൂട്ടി ടിപ്‌സുമാണ് പ്രധാന വിഷയം. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. യൂട്യൂബ് വീഡിയോയിലൂടെയാണ് താരം വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസിലേക്ക് ക്ഷണം വന്നതിനെ കുറിച്ചും ഉണ്ണിമായ പറയുന്നു.

നേരത്തെ തന്റെ യൂട്യൂബ് ചാനലിലൂടെ പെണ്ണു കാണലിന് ഒരുങ്ങുന്ന വീഡിയോ ഉണ്ണിമായ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ വിവാഹമായോ എന്ന ചോദ്യവവുമായി നിരവധി പേര്‍ എത്തി. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് താരം. മാര്‍ച്ചില്‍ വിവാഹ നിശ്ചയം ഉണ്ടാകുമെന്നാണ് ഉണ്ണിമായ പറയുന്നത്. വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചെങ്കിലും വരനെ കുറിച്ചോ മറ്റ് വിവരങ്ങളോ ഉണ്ണിമായ വെളിപ്പെടുത്തിയിട്ടില്ല. അതെല്ലാം മറ്റൊരു വീഡിയോയിലൂടെ അറിയിക്കുമെന്നാണ് ഉണ്ണിമായ പറയുന്നത്.

പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നിന്നതിന് ശേഷം വിവാഹം കഴിക്കുന്നതാണ് നല്ലത്. പെണ്‍കുട്ടികള്‍ 25 നു ശേഷം വിവാഹിതര്‍ ആകുന്നത് ആണ് നല്ലത്. മുപ്പത് വയസ്സിനു ശേഷം വിവാഹിതരാകുന്നതിനോട് താത്പര്യം ഇല്ല. പക്ഷേ 25 വയസ്സിനു മുന്‍പേ പെണ്‍കുട്ടികള്‍ വിവാഹിതര്‍ ആകുന്നതിനോട് യോജിപ്പില്ലെന്നും ഉണ്ണിമായ യൂട്യൂബ് വീഡിയോയില്‍ പറയുന്നു.

ഒരുപാട് ആളുകള്‍ തന്നോട് ചോദിക്കുന്നു ബിഗ് ബോസിലേക്ക് ഉണ്ടോ എന്ന്. തനിക്കും ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ പങ്കെടുക്കുന്നില്ല. യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും എത്തിനോക്കുന്ന ആളാണ് ഞാന്‍. ആ സ്ഥിതിക്ക് തനിക്ക് നൂറുദിവസമൊന്നും ഫോണ്‍ ഇല്ലാതെ ഇരിക്കാന്‍ പറ്റില്ല. മാത്രമല്ല, ഒരുപാട് കഷ്ടപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവന്ന ചാനല്‍ അത്രയും ദിവസം മാറിനില്‍ക്കുമ്പോള്‍ യൂ ട്യൂബ് അല്‍ഗോരിതം പ്രശ്‌നം ആണെന്നും ഉണ്ണിമായ പറഞ്ഞു.