അമ്മ വഴക്കുപറഞ്ഞതിന്റെ ദേഷ്യത്തില്‍ വൈദ്യുതി ടവറില്‍ കയറി പതിനാലുകാരന്റെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം. പഠിക്കാത്തതിന് അമ്മ വഴക്കുപറഞ്ഞതിന്റെ പേരില്‍ വൈദ്യുതി ടവറില്‍ കയറി പതിനാല് കാരന്റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം കാഞ്ഞാമ്പറയിലാണ് സംഭവം. ഒടുവില്‍ അഗ്നിരക്ഷാ സേനയെത്തിയാണ് കുട്ടിയെ താഴെ ഇറക്കിയത്. വീട്ടുകാരെയും നാട്ടുകാരെയും ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തിയാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി 220 കെവി ലൈനില്‍ കയറിയത്.

വിദ്യാര്‍ഥിയുടെ മിഡ് ടേം പരീക്ഷയുടെ ഫലം ഇന്നലെയാണ് വന്നത്. മാര്‍ക്ക് കുറവായതിനാല്‍ അമ്മ കുട്ടിയെ വഴക്കു പറയുകയായിരുന്നു. ഇതില്‍ പ്രകോപിതനായിട്ടാണ് വിദ്യാര്‍ഥി ടവറില്‍ കയറിയത്. സ്‌കൂളിലേക്ക് എന്ന് പറഞ്ഞു പോയ വിദ്യാര്‍ഥി ടവറില്‍ കയറുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍ പെട്ടതോടെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ഥിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതോടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.