ഭർത്താവിനെതിരെ ഭാര്യയുടെ 22 ഫീമെയിൽ ആക്രമണം: ജനനേന്ദ്രിയം അരിഞ്ഞെടുത്തത് മദ്യപിച്ചെത്തിയതിന്

ഹൈദരാബാദ്: മദ്യപിച്ചെത്തിയ ഭർത്താവിന്‍റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചെടുത്തു. ഹൈദരാബാദിലാണ് സംഭവം. മദ്യപിച്ചു വീട്ടിലെത്തിയ ഷേർ സിങ്ങിന്‍റെ ജനനേന്ദ്രിയമാണ് ഭാര്യ സന്തോഷി മുറിച്ചെടുത്തത്. സംഭവത്തിൽ 24 കാരിയായ സന്തോഷിക്കെതിരെ പൊലീസ് കേസെടുത്തു. ഷേര്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു.

ഷേര്‍-സന്തോഷി ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. അവര്‍ക്ക് ഇരുവര്‍ക്കും നാല് വയസില്‍ താഴെയാണ് പ്രായം. രാജസ്ഥാന്‍ സ്വദേശികളായ ഇരുവരും ജോലി തേടി 10 ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൈദരാബാദിലെത്തിയത്. തുടര്‍ന്ന് എല്‍ബി നഗറിലെ മാര്‍ബിള്‍ ഫാക്ടറിയില്‍ ഷേര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. അയല്‍വാസികള്‍ അറിയിച്ചതനുസരിച്ചാണ് പൊലീസ് ഷേറിന്‍റെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇയാളെ ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷേറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിക്കെതിരെ പൊലീസ് കേസെടുത്തത്.