ദുബായ്: അംബരചുംബിയായ ബുര്‍ജ് ഖലീഫയുടെ 160ഓളം നിലകള്‍ നടന്നുകയറി ദുബായ് രാജകുമാരന്. 160 നിലകളുടെ പടവുകള്‍ വെറും 37 മിനിറ്റും 38 സെക്കന്റുമെടുത്താണ് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടന്നുകയറിയത്. ഇക്കാര്യം ‘ബുര്‍ജ് ഖലീഫ ചലഞ്ച്’ എന്ന അടിക്കുറിപ്പോടെ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
സാഹസിക കായികപ്രവര്‍ത്തനത്തിലൂടെ 710 കലോറി എരിഞ്ഞില്ലാതായെന്നും ശൈഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. 10 പേരടങ്ങുന്ന സംഘം നടക്കാനുള്ള തയ്യാറെടുപ്പുകളുടെ വീഡിയോയും ചിത്രങ്ങളും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സ്കൈ ഡൈവിങ്, ഹൈക്കിങ്, സ്കൂബാ ഡൈവിങ് തുടങ്ങിയ സാഹസിക കായിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്.
ഇതിന് മുൻപും ശൈഖ് ഹംദാന്‍ തന്റെ സാഹസിക പ്രവൃത്തികളിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. ആരോഗ്യകരമായ ജീവിതത്തിന് ജനങ്ങളില്‍ വ്യായാമശീലം പ്രോത്സാഹിപ്പിക്കാന്‍ ദുബായ് ഫിറ്റ്നെസ് ചലഞ്ചിന് നേതൃത്വം നല്കുന്നതുള്പ്പൾപ്പടെ ഉള്ള കാര്യങ്ങൾ അദ്ദേഹം ചെയ്യാറുണ്ട്.