നായകൻ എന്നാൽ മലയാളിയുടെ ജീവിതത്തിലെ കൂടി മാതൃകയാകണം. കുടുംബ ജീവിതത്തിനു മാതൃകയാകണം. അതാണ് ശരിക്കുള്ള മുന്നിൽ നിന്നും നയിക്കുന്ന നായകൻ. മലയാളത്തിന്റെ വലിയ അഭിമാനങ്ങളായ മോഹാലാലും മമ്മുട്ടിയും അത് തന്നെയാണ്. സിനിമയിൽ മാത്രമല്ല അവർ പൊതു സമൂഹത്തിലും റോൾ മോഡൽ തന്നെയാണ്. എന്നാലും മുല്ലപ്പൂവിൻ മണം ഏറ്റുകിടക്കുന്ന സിന്മയിലെ കൂട്ടുകാർക്ക് പോലും അവരുടെ നന്മയും കുടുംബ ജീവിത മഹിമയും കിട്ടിയിട്ടില്ല എന്നത് വേറെ കാര്യം.
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന് നാളെ പിറന്നാള്‍ ആഘോഷമാണ്. 60 തികയുന്ന ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളും. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ചിലകാര്യങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഭാര്യ സുചിത്ര. വീടിനുള്ളിലെ മോഹന്‍ലാല്‍ അന്നും ഇന്നും ഒന്ന് തന്നെ ആണെന്നും തെല്ലും മാറിയിട്ടില്ലെന്നും പറയുകയാണ് സുചിത്ര.
ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെയാണ് ജീവിതത്തില്‍ ആദ്യമായി ഇത്രയും അധികം ദിവസം വീട്ടില്‍ നില്‍ക്കുന്നത്. അന്നും ഇന്നും മോഹന്‍ലാലിന്റെ വലിയ ഫാനാണ് ഞാന്‍. വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍ എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ പോലുമായില്ല. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം തനിക്കുളള ഭക്ഷണം ഉണ്ടാക്കി തരുന്നത് ലാലേട്ടനാണെന്നും സുചിത്ര ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
എത്രയോകാലം ഇഷ്ടമുളളതെല്ലാം വെച്ച് കാത്തിരുന്ന് ഞാന്‍ ഉറങ്ങിപ്പോയിട്ടുണ്ട്. തിരക്ക് മൂലം പറഞ്ഞ സമയത്ത് വരാനാകില്ല. ഇപ്പോള്‍ രണ്ട് മാസമായി അദ്ദേഹം എനിക്കുളള ഭക്ഷണം ഉണ്ടാക്കിത്തരുന്നു. പല ദിവസങ്ങളിലും യു ട്യൂബില്‍ നോക്കി പാചകം പഠിക്കുന്നതും കാണാം. ലാലേട്ടന് സ്വന്തമായ പാചകരീതികളും രുചികളുമുണ്ട്. എന്റെ കൂട്ടുകാരെല്ലാം അവരുണ്ടാക്കിയ ഭക്ഷണം വാട്സാപ്പില്‍ ഇടുമ്ബോള്‍ ഞാന്‍ എന്റെ ഭര്‍ത്താവ് ഉണ്ടാക്കിയതാണ് ഇടുന്നത്. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. കുട്ടികള്‍ക്കും ഇത്രയും സമയം അച്ഛനെ അടുത്ത് കിട്ടിയതിന്റെ സന്തോഷമുണ്ട്. വീട്ടിനകത്തെ മനുഷ്യന് അന്നും ഇന്നും ഒന്ന് തന്നെയാണ്. മാറിയിട്ടില്ല. ഒരു പരാതിയും ഇല്ലാതെ ജീവിക്കുന്ന ഒരാള്‍. -സുചിത്ര അഭിമുഖത്തില്‍ പറഞ്ഞു.