ഭീകർക്ക് തോക്ക് കൊടുക്കുന്നത് പാക്കിസ്ഥാൻ എന്ന് കൃത്യമായി കണ്ടെത്തിയിരിക്കുന്നു. ജെയ്ഷെ മുഹമ്മദ് ഉള്‍പ്പെടെ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളും പാക് സൈന്യവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കാൻ കൂടുതൽ തെളിവുകളുമായി ഇന്ത്യൻ സൈന്യം രംഗത്ത്.
പാക് സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കുകള്‍ ജെയ്ഷെ മുഹമ്മദ് ഭീകരരിൽ നിന്ന് പിടിച്ചെടുത്തതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഭീകരസംഘടനകള്‍ക്ക് പാക് സൈന്യത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്ത്യ പുറത്തു വിട്ട തെളിവുകള്‍.