സീബ്രലൈനില്‍ സ്പീഡ് കുറച്ചില്ലെങ്കില്‍ ലൈസന്‍സ് കാന്‍സല്‍

യാത്രക്കാർ കടന്നു പോകുന്ന സീബ്രാ ലൈനിലൂടെ അമിത വേഗത്തിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് ഗതാഗത വകുപ്പ് ഉടൻ റദ്ദാക്കും. സീബ്രാ ലൈനുകൾ കേന്ദ്രീകരിച്ച് ട്രാഫിക് പരിശോധനകൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്‌. റോഡിൽ വാഹനം ഓടിക്കുന്ന എല്ലാവർക്കും ഇതൊരു മുന്നറിയിപ്പാണ്‌.

കാൽനടക്കാരെ പരിഗണിക്കാതെ പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ഇനി കുടുങ്ങും. ഇരുചക്രവാഹനങ്ങളിൽ പോകുന്ന ഫ്രീക്കൻമാർ മുതൽ ksrtc ഡ്രൈവർമാർ വരെ ഇത്തരത്തിൽ പെട്ടവരാണ്..