ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ “ബാബ കാ ദാബ’ ഉടമ കാന്ത പ്രസാദ് ജീവനൊടുക്കാന്‍ ശ്രമിച്ചു. എണ്‍പതുകാരനായ ഇദ്ദേഹത്തെ ഡല്‍ഹി സഫ്ദര്‍ഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയിലാണ് കാന്ത പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മദ്യവും ഉറക്ക ഗുളികയും കഴിച്ച് അബോധാവസ്ഥയിലായതായാണ് ആശുപത്രി റിപ്പോര്‍ട്ടില്‍ പറയുന്നത്. പിതാവ് മദ്യവും ഉറക്ക ഗുളികകളും കഴിച്ചതായി മകന് കരണും പറയുന്നു. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബാ കാ ദാബ എന്ന പേരില്‍ ചായക്കട നടത്തിവരികയായിരുന്നു കാന്താ പ്രസാദും ഭാര്യയും. യൂ ട്യൂബര്‍ ഗൗരവ് വാസന്റെ വിഡിയോയിലൂടെയാണ് ഇരുവരുടെയും കഥ ലോകം അറിഞ്ഞത്. പിന്നീട് വിഡിയോ വൈറലായി.
വിഡിയോ വൈറലായതോടെ ക്രിക്കറ്റ് താരം ആര്. അശ്വിന്, ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, രവീണ ടണ്ഠന്, സുനില്‍ ഷെട്ടി തുടങ്ങിയവരെല്ലാം ഇതു പങ്കുവച്ചു. ഇവരുടെ ചിരി തിരികെ കൊണ്ടുവരാനും ധാബയില്‍ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാനും ക്ഷണമുണ്ടായി.