അപകടം പിടിച്ച ട്രെയിൻ യാത്ര, ഒന്നു കാൽ തെറ്റിയാൽ തീർന്നു

ലോക്സഭാ തിരഞെടുപ്പിലേക്ക് ജയിച്ചു കയറാൻ വോട്ട് യാചിച്ചു വരുന്ന സ്ഥാർനാർത്ഥികൾക്കും നിലവിൽ M P ആയി വിലസുന്നവർക്കും യാത്രക്കാരുടെ ട്രെയിനിലെ അപകട യാത്രയ്ക്ക് പരിഹാരം കണ്ടെത്താനാകുമോ. മംഗള ലക്ഷ്വദീപ് എസ് എഫ് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ അപകടം നിറഞ്ഞ യാത്രയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.

യാത്രക്കാർ തിങ്ങി ഞെരുങ്ങി യാത്ര നടത്തുകയാണ്, ലഗേജുകൾ ഇരിക്കേണ്ട ഇടത് ആളുകൾ ഇരിക്കുന്നു, കാല് വയ്ക്കാൻ ഇടമില്ല വാതിൽക്കൽ വരെ വളരെ അപകടത്തിൽ തൂങ്ങി കിടക്കുകയാണ് യാത്രക്കാർ. എറണാകുളത്തു നിന്ന് ഡൽഹി വരെ പോകുന്ന ട്രെയിനിലാണ് ഈ അവസ്ഥ.

റിസർവേഷൻ അല്ലാതെ ടിക്കറ്റ് എടുത്താൽ കയറാൻ കഴിയുക മുന്നിലെയും പിന്നിലെയും ഒരു കോച്ചിൽ മാത്രം. അതുകൊണ്ടു തന്നെ ഈ ഒരൊറ്റ കോച്ചുകളിൽ തിങ്ങി ഞെരുങ്ങിയാണ് ഈ യാത്രകളും , ഒരു ബോഗി കൂടി കിട്ടിയാൽ അത് കൂടുതൽ ജനങ്ങൾക്കു ഉപകാരപ്പെടുകയുള്ളു എന്നാണ്. അതുയത് എന്നെ ജയിപ്പിച്ചാൽ വികസനം ഉണ്ടാകും അല്ലങ്കിൽ വികസനം ഉണ്ടാക്കും എന്ന് പറയുക അല്ല വേണ്ടത് ആ വികസനം ജനങ്ങൾക്കു ഏതു വിധത്തിൽ പ്രയോഗനം ഉണ്ടായി എന്ന് ആണ് അറിയേണ്ടത്.