ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് ഒരു സൈ​നി​ക​ന് വീ​ര​മൃ​ത്യു, സൈ​ന്യം ഒ​രു ഭീ​ക​ര​നെ​യും വ​ധി​ച്ചു.

 

ശ്രീ​ന​ഗ​ർ/ ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് ഒരു സൈ​നി​ക​ന് വീ​ര​മൃ​ത്യു. ലൈ​ന്‍ ഓ​ഫ് ക​ണ്‍​ട്രോ​ളി​ല്‍ തം​ഗ്ധ​ര്‍ സെ​ക്ട​റി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ഉണ്ടായത്. ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​ന്യം ഒ​രു ഭീ​ക​ര​നെ​യും വ​ധി​ച്ചു. ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു ക​യ​റ്റം ത​ട​യാ​ന്‍ സൈ​ന്യം ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച ഭീ​ക​ര​രു​ടെ പ​ക്ക​ൽ വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് ഒ​രു റൈ​ഫി​ളും നാ​ല് പി​സ്റ്റ​ളു​ക​ളും മ​റ്റ് ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ത്തിട്ടുണ്ട്. മേ​ഖ​ല​യി​ൽ സൈന്യം തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

അതേസമയം, നിയന്ത്രണ രേഖയില്‍ വീണ്ടും ചൈന പ്രകോപനം ഉണ്ടാക്കുകയാണ്. ലഡാക്കിലെ അതിര്‍ത്തി നിയന്ത്രണ രേഖ ലംഘിച്ച് ചൈനീസ് യുദ്ധവിമാനം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ചൈനീസ് വിമാനം ശ്രദ്ധയില്‍പ്പെട്ട ഉടൻ ഇന്ത്യന്‍ വ്യോമസേന ജാഗ്രതയി വിമാനങ്ങള്‍ സജ്ജമാക്കുകയുണ്ടായി – പ്രതിരോധ വകുപ്പ് അറിയിച്ചു.

സൈനിക പിന്മാറ്റ വിഷയത്തില്‍ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ യാണ് പ്രകോപനവുമായി ചൈന വീണ്ടും അതിർത്തിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ നടത്തുന്ന കമാന്റര്‍ തല ചര്‍ച്ചകളില്‍ ഏതാനും മാസങ്ങളായി കാര്യമായ പുരോഗതി ഇല്ലെങ്കിലും മറ്റ് പ്രകോപനങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് വെള്ളിയാഴ്ച നടന്നിരിക്കുന്ന പ്രകോപനം. സൈനിക റഡാറിലാണ് വളരെ ഉയരത്തില്‍ പറന്ന ചൈനീസ് യുദ്ധവിമാനം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.