സാന്ത്വനം പരമ്പരയിലെ ശിവ യഥാർത്ഥത്തിൽ ആര്,വിശേഷങ്ങൾ ഇങ്ങനെ

മലയാളി മിനി സ്ക്രീൻ പ്രേക്ഷകരിലേക്ക് പുത്തൻ കാഴ്ച വിസ്മയമൊരുക്കി അടുത്തിടെയെത്തിയ പരമ്പരയാണ് സാന്ത്വനം.ചിപ്പിയാണ് കേന്ദ്ര കഥാപാത്രത്തിലെത്തുന്നത്.അമ്മ മനസ്സിൻ്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് മിനിസ്ക്രീൻ സീരിയൽ പ്രേക്ഷകരിലേക്ക് ചിപ്പിയെ അവതരിപ്പിച്ചിരിക്കുന്നത്.സാജൻ സൂര്യയാണ് നായകനായി എത്തുന്നത് ശാസിച്ചും സ്നേഹിച്ചും ഒരച്ഛൻ്റെ വാത്സല്യം നൽകി ഒരു ഏട്ടൻ എന്ന വിശേഷണത്തോടെയാണ് സാജൻ സൂര്യയുടെ പുതിയ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്

ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്ക്രീനിലെത്തുന്നത്ഭർത്താവ് സത്യനാഥനായാണ് സാജൻ സൂര്യ എത്തുന്നത്.കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുബ പരമ്പരയാണ് സാന്ത്വനം

പരമ്പരയിൽ ചിപ്പിയുടെ സഹോദരനെ അവതരിപ്പിക്കുന്ന സജിൻ ടിപി യഥാർത്ഥത്തിൽ ആരാണെന്ന് അറിയുന്ന പ്രേക്ഷകർ ഇപ്പോൾ ഞെട്ടിയിരിക്കുകയാണ്.തൃശൂർ അന്തിക്കാട്ട് കാരനാണ് സജിൻ.പുതുമുഖ താരം കൂടിയാണ് സജിൻ.പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമ സീരിയൽ താരമായ ഷഫ്നയാണ് താരത്തിന്റെ ജീവിതസഖി.ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്.സുന്ദരി എന്ന പാരമ്പരയിലൂടെയാണ് ഷഫ്ന മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരം കൂടിയാണ് ഷഫ്‌ന.ഷഫ്‌നക്ക് പിന്നാലെ അഭിനയ മേഖലയിലേക്ക് ചുവട് വച്ചിരിക്കുകയാണ് സജിൻ ഇപ്പോൾ