മുപ്പതിലേക്ക് കടന്ന് അനുശ്രി, ആശംസകളുമായി ആരാധകരും താരങ്ങളും

മലയാളിപ്രേക്ഷകർക്ക് പ്രിയങ്കരിയായ നായികയാണ് അനുശ്രീ.ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ.മലയാളത്തിലെ സൂപ്പർ സ്റ്റാർസ് ഉൾപ്പെടെ ഉളളവരോടൊപ്പം അഭിനയിച്ച താരം താരജാഡകൾ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്,ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്.ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്.

തന്റെ നാട്ടിലെ പരിപാടികൾക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്.താരപരിവേഷമില്ലാതെ നാടിനെയും നാട്ടുകാരെയും കാണുന്ന വ്യക്തിയും.ലോക്ക് ഡൗൺ കാലത്ത് കമുകുംചേരിയിലെ വീട്ടിൽ ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു നടി.നാടനും മോഡേണുമായ ഒട്ടേറെ ഫോട്ടോഷൂട്ടുകളിലൂടെ അനുശ്രീ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു

മുപ്പത് വയസ്സ് പൂർത്തിയാകുന്ന അനുശ്രീ 1990 ൽ ആണ് ശോഭന പിള്ളയുടെയും, മുരളീധരൻ പിള്ളയുടെയും മകൾ ആയി ജനിക്കുന്നത്. നിരവധി താരങ്ങളും ആരാധകരുമാണ് അനുവിന് പിറന്നാൾ ആശംസ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. ജന്മദിനാശംസകൾ. ദൈവം എല്ലാവിധ അനുഗ്രങ്ങളും അനുകുട്ടിക്ക്‌ നൽകട്ടെ എന്നാണ് ടെലിവിഷൻ താരം ഉമാ നായർ കുറിച്ചത്. അനുവിന്റെ ഫോട്ടോഗ്രാഫർ നിഥിൻ ഗുരുവായൂരും പിറന്നാൾ ആശംസ നേർന്നുകൊണ്ട് രംഗത്തുണ്ട്.