​ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച ഭാനുപ്രിയയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

മനോഹരമായ കണ്ണുകളയുമായെത്തിയ തെന്നിന്ത്യൻ താരസുന്ദരി ഭാനുപ്രിയയെ ആരാധകർ മറന്നു തുടങ്ങിയിരിക്കുന്നു. മോഹൻലാലിനോടൊപ്പവും മമ്മൂട്ടിയോടൊപ്പവുമൊക്കെ ​ഗ്ലാമറസായിട്ട് താരം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും തെന്നിന്ത്യയിലും ചൂടൻ രംഗങ്ങളിൽ അതീവ ഗ്ലാമറസ് ആയി എത്തിയ നടിയാണ് ഭാനുപ്രിയ. 1967 ക്യാമറയുടെ മുന്നിൽ മനോഹരമായി ആടി തിമർക്കുന്ന ഈ കലാകാരിയ്ക്ക് സിനിമയെ ഭരിക്കാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ സിനിമ ലോകത്ത് നിന്നും മാറി നിന്ന ഈ നടിയെ ആരാധകർ മറന്നു തുടങ്ങി.

കൂടാതെ തന്റെ ശരീര വടിവ് പ്രദർശിപ്പിക്കുന്ന ചൂടൻ രംഗങ്ങളിൽ മനോഹരമായി ഈ നടി അഭിനയിച്ചിരുന്നു.മികച്ച ക്ലാസിക്കൽ ഡാൻസർ കൂടിയായ ഭാനുപ്രിയയുടെ ചിത്രങ്ങളിൽ നൃത്തം ഒരു അഭിവാജ്യഘടകമായി നിലകൊണ്ടു. കൂടാതെ തെന്നിന്ത്യയിലെ പല നിർമാതാക്കളും ഈ നടിയുമായി അവരുടെ അഭിനയത്തിൽ മയങ്ങി പ്രണയത്തിൽ ആയിരുന്നുവെന്നു അക്കാലത്ത് പ്രചരിച്ചിരുന്നു. രാജശിൽപി, അഴകിയ രാവണൻ എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ഭാനുപ്രിയ. പഴയ ഗ്ലാമർ വേഷങ്ങൾ ചെയ്തതിൽ കുറ്റബോധമില്ലെന്നും ഗ്ലാമർ വേഷങ്ങൾ ചെയ്തതിൽ എന്താണ് തെറ്റെന്ന് ഭാനുപ്രിയ ചോദിച്ചിരുന്നു.

മലയാളത്തേക്കാൾ കൂടുതൽ ഹിന്ദിയിലും തെലുങ്കിലുമാണ് അത്തരം വേഷങ്ങൾ കൂടുതലും വന്നത്. അതെല്ലാം കമേഷ്യൽ സിനിമകളായിരുന്നു. ഞാനിത്തരം വേഷങ്ങൾ ചെയ്തപ്പോഴും വീട്ടുകാർക്ക് അറിയാം, ഞാൻ ആ നിയന്ത്രണരേഖ മറികടക്കില്ലെന്ന്. പിന്നെ എന്റെ ഗ്ലാമർ വേഷങ്ങളൊന്നും അത്രയ്ക്ക് വൃത്തികെട്ട രീതിയിലയ്ക്ക് പോയിട്ടുമില്ലെന്നും താരം പറഞ്ഞു. 1967 ജനുവരി 15 ന് ജനിച്ച ഭാനുപ്രിയ 1986 ൽ പ്രശസ്ത ഫോടോഗ്രാഫറായ ആദർശ് കൗശലിനെ വിവാഹം കഴിച്ചു. എന്നാൽ 2005 ൽ ഇരുവരും വേർപിരിഞ്ഞു. ഏക മകനുമായി ഇപ്പോൾ സന്തോഷ ജീവിതം നയിക്കുകയാണ് താരം