ആദ്യ രാത്രി എന്നുകേട്ടപ്പോൾ ഞാൻ കരച്ചിലായിരുന്നു, തുറന്നു പറച്ചിലുമായി നളിനി

മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് നളിനി. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ പല ഭാഷകളിലും നടി തിളങ്ങി. ഭൂമിയിലെ രാജാക്കന്മാർ, ആവനാഴി, അടിമകൾ ഉടമകൾ, വാർത്ത തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി നളിനി മാറി. ബാലതാരമായിട്ടാണ് നളിനി സിനിമയിൽ എത്തിയത്. പത്ത് വയസ്സുള്ളപ്പോളാണ് എ.ബി രാജിന്റെ അഗ്‌നി ശരം എന്ന സിനിമയിൽ ജയന്റെ സഹോദരിയായി അഭിനയിച്ചത്.

ഇപ്പോളിതാ സിനിമ ജീവിതത്തെക്കുറിച്ച് പറയുകയാണ് നളിനി. അഭിനയിക്കണ്ട ജീവിച്ചാൽ മതി എന്ന് ഐവി ശശി സാർ പറഞ്ഞു തരുമായിരുന്നു. ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ചിത്രത്തിൽ ജോർജ് സാർ ആയിരുന്നു. എങ്ങനെ അഭിയിക്കണം എന്ന് കൃത്യമായി അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട്. അതിൽ വെള്ളം അടിച്ചിട്ട് പറയണ്ട ഒരു സീൻ ഉണ്ട് അതിൽ ബോഡി ലാംഗ്വേജ് എങ്ങനെ ആയിരിക്കണം എന്നുപോലും അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട്. ജോർജ് സാർ എന്നെ അതിൽ ബ്ലെസ് ചെയ്തുവെന്നും ഇന്നസെന്റ് സാർ ആയിരുന്നു അതിന്റെ നിർമ്മാണം

സീമ ചേച്ചി എന്റെ ചേച്ചിയാണ്, ഗ്രെയ്റ്റ് സോൾ. ഒരു സങ്കടം വരുമ്പോൾ ചേച്ചി അവിടെ വന്നിരിക്കും. ഞങ്ങൾ ഒരുമിച്ചു യാത്രകൾ പോകാറുണ്ട്. ഞാൻ ചെല്ലുമ്പോൾ ചേച്ചി എനിക്ക് വേണ്ടി പാചകം ചെയ്തു തരാറുണ്ട്. കുറെ ചിത്രങ്ങൾ ചെയ്തത് ശങ്കറിന്റെ കൂടെ ആണ്

ശങ്കറിന് ഒപ്പമുള്ള ഫസ്റ്റ് നൈറ്റ് സീനിൽ മുറിയിലേക്ക് കയറാൻ പറഞ്ഞപ്പോൾ ഞാൻ ഭയങ്കര കരച്ചിൽ ആയിരുന്നു. എല്ലാവരും ഉണ്ട് അയ്യോ ഫസ്റ്റ് നൈറ്റ് സീൻ എന്ന് പറഞ്ഞു കരയാൻ തുടങ്ങിയപ്പോൾ അമ്മ അടിച്ചു. അപ്പോൾ ചേട്ടൻ അടുത്തുവന്നിട്ട് “ഞാൻ അല്ലേടീ, പിന്നെ നിനക്ക് എന്താ വിഷയം”, എന്ന് ശങ്കർ ചോദിച്ചു. ഇന്ഡസ്ട്രിൽ ഏറ്റവും അടുത്ത സുഹൃത്ത് വനിതാ കൃഷ്ണചന്ദ്രൻ ആണ്, പൊടി മോൾ എന്ന ഉർവ്വശിയെ അനുജത്തിയെപോലെ ആണ്

വിവാഹത്തോടെയാണ് നളിനി അഭിനയ ജിവിതത്തിൽ നിന്ന് ഒരു ഇടവേള എടുത്തത്. 1987 ലാണ് നളിന് വിവാഹിതായാവുന്നത്. നടൻ രാമരാജനായിരുന്നു ഭർത്താവ്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. എന്നാൽ ഇരുവർക്കുമിടയിലെ അസ്വാരസ്യങ്ങൾ കാരണം 2000 ത്തിൽ വേർപിരിഞ്ഞു. ഇവർ വിവാഹമോചനം നേടി. അരുണ, അരുൺ എന്നിവരാണ് മക്കൾ