ജോർജുമായുള്ള ദാമ്പത്യ ജീവിതം പരാജയം, വിവാഹ മോചനത്തിനു വർഷങ്ങൾ വേണ്ടി വന്നു, ശ്രീവിദ്യ പറഞ്ഞത്

മലയാള സിനിമയുടെ അപൂർവ്വ ഭാഗ്യമായിരുന്നു ശ്രീവിദ്യ. മൺമറഞ്ഞെങ്കിലും മലയാളികളുടെ ഓർമകളിൽ നിന്ന് ശ്രീവിദ്യയെ പറിച്ചെറിയാൻ ആർക്കും സാധിക്കില്ല. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ഈ അനുഗ്രഹീത നടി . ​ഗോസിപ്പു കോളങ്ങളിലും താരം ഇടം നേടിയിരുന്നു.1978ൽ നിർമ്മാതാവ് ജോർജ് തോമസിനെ വിവാഹം കഴിച്ചു. 99 ഏപ്രിലിൽ വിവാഹമോചനം നേടി.

ദാമ്പത്യ ജീവിതത്തിലെ പരാജയത്തെക്കുറിച്ച് ശ്രീവിദ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്, ഞാൻ പ്രാർത്ഥിച്ചതൊക്കെ അതാത് സമയങ്ങളിൽ ദൈവം എനിക്ക് തന്നിട്ടുണ്ട്. ഇതിൽ നിന്നും എങ്ങനെയെങ്കിലും ഒരു വിടുതൽ നൽകണേ എന്ന് പ്രാർത്ഥിച്ചപ്പോൾ എന്നെ അതിൽ നിന്നും വേർപ്പെടുത്തി. അപ്പോഴാണ് ഞാൻ തെരുവിൽ ഇറങ്ങി സാധാരണക്കാരെ കാണുന്നത്. ഒറ്റപ്പെട്ടപ്പോൾ ആയിരുന്നു ഇത്.

അയാൾ എനിക്ക് ആദ്യം ഡിവോഴ്‌സ് തന്നില്ലായിരുന്നു. ഡിവോഴ്‌സിന് വേണ്ടിയിട്ട് 12 വർഷം അയാൾ എന്നെ നടത്തിച്ചു. പിന്നീട് 1999 ൽ മറ്റുമാണ് എനിക്ക് ഡിവോഴ്‌സ് കിട്ടുന്നത്. അത് ഞാൻ കൃത്യമായി ഓർക്കുന്നില്ല. ആ സമയത്തൊക്കെ ആണ് ഞാൻ സാധാരണക്കാരായ ആളുകളെ കാണുന്നത്. കുറെ പേര് ഞങ്ങളുടെ വീട്ടിൽ വരികയൊക്കെ ചെയ്യും. അന്ന് സിനിമയിൽ വണ്ടി ഓടിച്ച ടാക്‌സി ഡ്രൈവേഴ്‌സ് ഒക്കെ ഉണ്ട്. അവരൊക്കെ വീട്ടിൽ വന്ന് ഒന്നും പേടിക്കേണ്ട, ചേച്ചി കിടന്നോ. ഞങ്ങളൊക്കെ ഇവിടുണ്ട് എന്ന് പറയുമായിരുന്നു.

അപ്പോഴാണ് യഥാർത്ഥ മനുഷ്യരെയും മനുഷ്യ ബന്ധങ്ങളെയും ഞാൻ മനസിലാക്കുന്നത്. നമ്മൾ അവർക്ക് എന്താണ് കൊടുത്തത്?, സ്‌നേഹം മാത്രം. മറ്റൊന്നും കൊടുത്തിട്ടില്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞ് കുറെ പേർ കത്തുകൾ അയച്ചു. നിങ്ങൾക്ക് നല്ലത് മാത്രമേ വരു. നിങ്ങൾ നല്ല സ്ത്രീയാണ് എന്നൊക്കെ അവർ പറഞ്ഞു. പല മതങ്ങളിൽപ്പെട്ടവരും അങ്ങനെ കത്തുകൾ അയച്ചിട്ടുണ്ട്.

അവരൊക്കെ എന്നെ സിനിമകളിൽ മാത്രമാണ് കണ്ടത്. എന്‌റെ വ്യക്തിജീവിതത്തെ കുറിച്ച് അധികം അറിയില്ല. എന്നാലും അവർ എന്‌റെ കൂടെനിന്നു. കാരണം ഞാൻ എപ്പോഴും വളരെ ഓപ്പണാണ്. ചില ആർട്ടിസ്റ്റുകൾ എന്നോട് ചോദിച്ചിട്ടുണ്ട്, നിങ്ങൾ എന്തിനാണ് വ്യക്തിജീവിതത്തിലെ കാര്യങ്ങളൊക്കെ തുറന്നുപറയുന്നത് എന്ന്. വ്യക്തിപരമായ കാര്യങ്ങൾ അങ്ങനെ പറയരുത് എന്നൊക്കെ. എന്നാൽ ഒന്നും തുറന്നുപറയാതെ ഉളളിൽ കൊണ്ട് നടക്കുന്ന ഒരാളല്ല ഞാൻ. അങ്ങനെ ഒരു മടിയും എനിക്കില്ല,

അഞ്ച് വയസ് മുതൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ശ്രീവിദ്യ അമ്മയിൽ നിന്ന് സംഗീതവും അഭ്യസിച്ചു. തിരുവരുൾ ചൊൽവർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീവിദ്യ സിനിമയിലെത്തിയത്. അന്ന് 13 വയസായിരുന്നു. കുമാരസംഭവത്തിൽ മായാനടനവിഹാരിണി … എന്നഗാനത്തിന് ഗ്രേസിയോടൊപ്പം നൃത്തചുവടു വയ്ക്കുമ്പോൾ ശ്രീവിദ്യക്ക് 16 വയസേഉണ്ടായിരുന്നുള്ളൂ. 1969ൽ എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലാണ് ശ്രീവിദ്യ ആദ്യം നായികയാവുന്നത്. സത്യനായിരുന്നു നായകൻ.