ആദ്യ മലയാള ചിത്രം 15 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു, അദിഥി റാവു ഹൈദരി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് അദിഥി റാവു ഹൈദരി. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളത്തിലും തിളങ്ങുകയാണ് നടി. കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. ചിത്രത്തില്‍ അദിഥിയുടെ പ്രകടനം വാനോളം പുകഴ്ത്തി പലരും രംഗത്ത് എത്തി കഴിഞ്ഞു. എന്നാല്‍ അദിഥിയുടെ ആദ്യ മലയാള ചിത്രം സൂഫിയും സുജാതയുമല്ല. പതിനഞ്ച് വര്‍ഷം മുമ്പ് മമ്മൂട്ടി നായകനായി എത്തിയ രഞ്ജിത്ത് ചിത്രം പ്രജാപതി എന്ന ചിത്രത്തിലാണ് ആദ്യമായി അദിഥി അഭിനയിച്ച മലയാള ചിത്രം.

ചിത്രത്തില്‍ അദിഥിയുടെ കഥാപാത്രം ഒരു നര്‍ത്തകി എന്ന നിലയില്‍ വന്നു പോകുന്ന ഒന്നായിരുന്നു. മഅതേ സമയം അത് തന്റെ ആദ്യ സിനിമയാണെന്നോ സിനിമയില്‍ താന്‍ അഭിനയിച്ചു എന്നോ അതുകൊണ്ടു പറയാനാവില്ല എന്ന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് നടി.

ഒരു നടി എന്ന നിലയില്‍ ഞാന്‍ ആദ്യം ചെയ്യുന്ന മലയാള സിനിമയാണ് സൂഫിയും സുജാതയുമെന്ന് അദിഥി റാവു പറയുന്നു. പ്രജാപതിയില്‍ സാവിത്രി എന്ന കഥാപാത്രമായിട്ടാണ് അദിഥി എത്തിയത്. 2006ലായിരുന്നു സിനിമ പുറത്തിറങ്ങിയത്. പ്രജാപതിക്ക് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും നേടാനായത്.

മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, മറാത്തി ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് അദിഥി റാവു ഹൈദരി. മണിരത്‌നം ചിത്രങ്ങളിലൂടെ ആണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.