ഇന്ത്യയിൽ കോവി‍ഡ് രൂക്ഷവാവുന്നു; രോ​ഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം, റഷ്യയെ മറികടന്നു

ഇന്ത്യയിൽ ദിനംപ്രതിയുള്ള കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികളുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യമാറി. പുതിയ കണക്ക് പ്രകാരം റഷ്യയെക്കാൾ രോഗികൾ ഇന്ത്യയിൽ ഉണ്ടെന്ന് വേൾഡോ മീറ്റർ വ്യക്തമാക്കി. ഇന്നലെ മഹാരാഷ്ട്രയിൽ 6555 കേസുകളും 151 മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 63 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 1500 കടന്നു.

കഴിഞ്ഞ രണ്ടു ദിവസമായി 20,000ത്തിന് മുകളിൽ രോ​ഗികളാണ് ഇന്ത്യയിൽ ദിവസേന റിപ്പോർട്ട് ചെയ്തത്. നിലവിലെ കണക്ക് പ്രകാരം 25,000ത്തിന് മുകളിലേക്ക് രോ​ഗികളുടെ എണ്ണം ഉയരുമെന്നാണ് ആരോ​ഗ്യപ്രവർത്തകർ പറയുന്നത്.

സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ രോഗമുക്തി നിരക്ക് ദേശിയ ശരാശരിയേക്കാൾ മുന്നിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.