കോവിഡ് വായുവിലൂടെ പകരും, നിർണ്ണായക കണ്ടുപിടുത്തം, ഞെട്ടലോടെ ലോകം

കോവിഡ് മഹാമാരിയുടെ ഭീകരതകൾ ഒന്നു കൂടി വ്യക്തമാക്കി ശാസ്ത്ര ലോകം. കോവിഡ് വായുവിലൂടെ പകരും എന്നും പകരുന്നതിന് തെളിവുകളുണ്ടെന്നും ശാസ്ത്രഞ്ജർ. ഇതോടെ ഒന്നര മീറ്റർ സാമൂഹിക അകലംത്തിലൂടെ രോഗത്തേ ഇല്ലാതാക്കാൻ ആകില്ല എന്നു വ്യക്തമാവുകയാണ്‌. കോവിഡുമായി പുറത്ത് വന്നിട്ടുള്ള ഏറ്റവും ഭീതിപ്പെടുത്തുന്ന റിപോർട്ട് ഇപ്പോൾ വന്നതാണ്‌. വായുവിലൂടെ പകരും എന്ന കണ്ടെത്തൽ കോവിഡിനെ പ്രതിരോധിക്കാനുള്ള മനുഷ്യന്റെ നിലവിലെ സംവിധാനങ്ങളേ എല്ലാം ഒരർഥത്തിൽ പാഴാക്കുകയാണ്‌

പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കോവിഡ് 19 മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ലോകാരോഗ്യ സംഘടനയോട് ശാസ്ത്ര സമൂഹം ആവശ്യപ്പെട്ടു.32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘം വായുവിലൂടെ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിനുള്ള തെളിവുകൾ ലോകാരോഗ്യ സംഘടനയെ കത്തിലൂടെ അറിയിച്ചു. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച ഒരു ശാസ്ത്ര ജേണൽ പ്രസിദ്ധീകരിക്കാനും ഗവേഷക സംഘം ലക്ഷ്യമിടുന്നുണ്ട്.

പ്രാഥമികമായി വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുന്ന സ്രവത്തിലൂടെ രോഗം മറ്റുള്ളവർക്ക് പകരുമെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.

മുമ്പ് ജപ്പാനിലെ ശാസ്ത്രഞ്ജർ ഇത് വായുവിലൂടെ പകരും എന്നും 20 മിനുട്ട് വരെ വായുവിലൂടെ കോവിഡ് വൈറസിനു സഞ്ചരിക്കാനും സാധിക്കും എന്നും വ്യക്തമാക്കിയിരുന്നു.

മൈക്രോ ഡ്രോപ്പ് ലെറ്റ് ഇൻഫക്ഷൻ എന്ന മറ്റൊരു റൂട്ടാണ്‌ ജപ്പാനിലേ ശാസ്ത്രഞ്ജർ കണ്ടുപിടിച്ചത്. മാത്രമല്ല 20 മിനുട്ട് വരെ വായുവിൽ ഇതിനു സഞ്ചരിക്കാനും ജീവിക്കാനും സാധിക്കും എന്നും അവർ തെളിയിച്ചു. കോവിഡ്-19 വൈറസ് സഞ്ചരിക്കുന്നത് വീഡിയോ വഴി പകർത്തിയാണ്‌ ഇത് തെളിയിച്ചത്. മൈക്രോ ഡ്രോപ്ലെറ്റ് ഇൻഫക്ഷൻ എന്നാണ്‌ കോവിഡ് പടരുന്ന പുതിയ റൂട്ടിന്റെ പേർ. ഇത് ജപ്പാനിലേ ശാസ്ത്രഞ്ജന്മാർ ശക്തിയേറിയ ക്യാമറയിലൂടെ ചിത്രീകരിക്കുകയായിരുന്നു. ഒരു രോഗിയേ അടച്ചിട്ട ഒരു മുറിയിൽ നിർത്തി തുമ്മിക്കുന്നു.

തുടർന്ന് അത് ചില്ലു കൂടിനകത്തിരുന്ന് ശാസ്ത്രഞ്ജന്മാർ ക്യാമറിയിലൂടെ വീക്ഷിക്കുന്നു. ശക്തിയേറിയ മൈക്രോ സ്കോപ്പ് ക്യാമറയിൽ കോവിഡ് വൈറസ് തുടർന്ന് ആ മുറിയിൽ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് ജപ്പാനിലേ ശാസ്ത്രഞ്ജർ പകർത്തി എടുത്തു. ലഭിച്ച ദൃശ്യങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു ഇതിനായി ശാസ്ത്രഞ്ജർ തിരഞ്ഞെടുത്തത് ഒരു വലിയ സ്കൂൾ ക്ളാസ് മുറിയുടെ വലിപ്പം ഉള്ള റൂം ആയിരുന്നു. ഇതിൽ 10 മരുൻഷ്യ പ്രതിമകളേയും നിർത്തി. ഏകദേശം 2.5 മീറ്റർ അകലത്തിൽ.

ആദ്യ 5 മിനുട്ട് കൊണ്ട് മൈക്രോ ഡ്രോപ്പ് ലെറ്റ് ആ ക്ളാസ് മുറിയുടെ പകുതി നിറഞ്ഞു. 15 മുനുട്ട് കൊണ്ട് 80% ഭാഗത്തും നിറഞ്ഞു. 20 മിനുട്ട് കൊണ്ട് ആ വലിയ ക്ളാസ് മുറിയുടെ മുഴുവൻ ഭാഗത്തും മൈക്രോ ഡ്രോപ്പ് ലെറ്റുകൾ നിറഞ്ഞു. 20 മിനുട്ട് കൊണ്ട് ഒരു വലിയ ക്ലാസ് മുറി നിറയെ ഒരാൾ തുമ്മിയാലോ ചുമച്ചാലോ കോവിഡ് 19 നിറഞ്ഞിരിക്കും.   7 മീറ്റർ വരെ ചുറ്റളവിൽ അതിനു പകരാൻ 20 മിനുട്ട് കൊണ്ട് സാധിക്കും. ഈ കണ്ട് പിടുത്തത്തിൽ ഏറ്റവും പ്രധാനം 20 മിനുട്ട് വരെ കോവിഡ് 19 വൈറസ് വായുവിൽ നിലനില്ക്കാൻ ആകും. അതേ 20 മിനുട്ട് നേരം അന്തരീക്ഷത്തിൽ ഇതിനു നിലനില്ക്കാൻ സാധിക്കും.