പ്രണയിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കള്ളമായിരിക്കും, നടി അതിദി രവി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ് അതിദി രവി. സണ്ണി വെയ്‌നെ നായകനാക്കി മിധുന്‍ മാനുവല്‍ സംവിധാനം ചെയ്ത അലമാരയാണ് അതിദിയുടെ ആദ്യ ചിത്രം. നായികയായി മികച്ച പ്രകടനമാണ് ചിത്രത്തില്‍ താരം കാഴ്ചവെച്ചത്. പിന്നീട് നടിയുടെ കൈ നിറയെ ചിത്രങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് അതിദി രവി.

അതിദിയുടെ വാക്കുകള്‍ ഇങ്ങനെ;

ഒരു കുട്ടനാടന്‍ മാര്‍പാപ്പയില്‍ ഞാനൊരു ‘തേപ്പുകാരി’യായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ അനുഭവിക്കാത്ത ചിലത് അഭിനയിക്കുന്നത് രസമാണ്. വെറുതേ പാട്ടും പാടി നടക്കുന്ന നായികമാരെക്കാള്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതാണ് എന്റെ ഇന്നവേഷന്‍. പ്രണയിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കള്ളമായിരിക്കും. ഞാനും പ്രണയിച്ചിട്ടുണ്ട്. കോളേജില്‍ പഠിച്ചിരുന്ന കാലത്തായിരുന്നു അത്. ആ പ്രണയം സഫലമാകാതെ പോയി.

സിനിമയില്‍ വന്നശേഷം പലരും പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. പക്ഷേ പ്രണയം തത്കാലം വേണ്ടെന്ന തീരുമാനത്തിലാണ് . ആദ്യം ഞാനൊന്ന് നേരെ നില്‍ക്കട്ടെ. ഇനി പ്രണയിച്ചാല്‍ പ്രണയിക്കുന്ന ആളിനെ തന്നെ വിവാഹം കഴിക്കണം. അങ്ങനെയൊരാള്‍ വരുമായിരിക്കും. സിനിമാരംഗം മോശമാണെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും നല്ലതും ചീത്തയുമുണ്ട്. നിങ്ങളുടെ ശത്രുവും മിത്രവും നിങ്ങള്‍ തന്നെയാണ്.സിനിമാരംഗത്തെ മാത്രം സദാചാരക്കണ്ണടവച്ച് നോക്കേണ്ട കാര്യമൊന്നുമില്ല. എല്ലാവരും ജോലി ചെയ്യാന്‍ തന്നെയാണ് ഇവിടെ വരുന്നത്.

മേക്കപ്പിന്റെ സൗന്ദര്യത്തെക്കാള്‍ യഥാര്‍ത്ഥ സൗന്ദര്യത്തിനാണ് ഭംഗിയെന്ന് വിശ്വസിക്കുന്നു.ശോഭന മാമിന്റെ വലിയ ഫാനാണ് . ഹെവി മേക്കപ്പില്ലാതെ സിംപിള്‍ കോസ്റ്റ്യൂമില്‍ പോലും എന്ത് ഭംഗിയാണ് അവരെ കാണാന്‍. മീരാ ജാസ്മിനുമുണ്ടെന്ന് തോന്നിയിട്ടുണ്ട് അത്രയും ഭംഗി. ഏത് ഗ്രൂപ്പുമായും പൊരുത്തപ്പെട്ട് പോകാന്‍ കഴിയാറുണ്ട്. അതാണ് എനിക്ക് ആത്മവിശ്വാസം പകരുന്നത്.ആരോടും അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കാത്തതാണ് നെഗറ്റീവെന്ന് തോന്നുന്നു. പക്ഷേ നല്ല കേള്‍വിക്കാരിയാണ്.