വിധവയായി പോയതിന്റെ സൗഭാഗ്യത്തിലാണ് രമ-ഉമകൾക്ക് നിയമസഭയിൽ എഴുനേറ്റ് നിൽക്കാൻ അവസരമുണ്ടായത്- അഡ്വ.സം​ഗീത ലക്ഷ്മണ

എംഎം മണിയുടെ കെകെ രമക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ. ‘വിധവയായി പോയതിന്റെ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കൾക്ക് നിയമസഭയിൽ എഴുനേറ്റ് നിൽക്കാൻ അവസരമുണ്ടായതെന്ന് സം​ഗീത പറയുന്നു. യൂ. ഡി.എഫ്.ന് കഴിഞ്ഞ പതിറ്റാണ്ടിൽ നിയമസഭയിലേക്ക് എത്തിക്കാൻ സാധിച്ച രണ്ടേ രണ്ട് വനിതകളുള്ളത് രണ്ടും വിധവകളാണ്. ആ വിധവകളാണ് ‘രമ-ഉമ’കൾ .’രമ-ഉമ’കളാണ് ആ വിധവകൾ.യൂ.ഡി.എഫ് ലെ ആയിരകണക്കിന് വരുന്ന വനിതാപ്രവർത്തകരെ ഒഴിവാക്കിനിർത്തി, വിധവകളായത് കൊണ്ട് മാത്രം ‘രമ-ഉമ’കൾക്ക് വിജയസാധ്യതയുള്ള നിയോജകമണ്ഡലങ്ങളിൽ മത്സരിക്കാൻ അവസരം കൊടുത്ത കൂട്ടരാണ് യൂ. ഡി.എഫാണെന്നും സം​ഗീത ലക്ഷമണ കൂട്ടിച്ചേർക്കുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

എം. എം. മണി പറഞ്ഞതിൽ “ഞങ്ങൾക്കാർക്കും അതിൽ പങ്കില്ല ” എന്ന ഭാഗത്തെ ചൊല്ലിയാണ് യൂ. ഡി.എഫ്. പ്രതിഷേധിക്കുന്നത് എങ്കിൽ നമുക്ക് മനസ്സിലാവും. സഖാവ് റ്റി.പി ചന്ദ്രശേഖരൻ കൊല്ലപെട്ട കേസിൽ 11 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. അതിൽ 3 പേര് സി.പി.എം സജീവ പ്രവർത്തകരും. അത് യാഥാർത്ഥ്യം.

വിഷയമതല്ല, വിഷയമിതാണ്;എന്തൊരു സ്നേഹമാണ് ന്റ പൊന്നോ നമ്മടെ യൂ.ഡി.എഫ് നേതാക്കന്മാർക്ക് ‘രമ-ഉമ’കളോട്! ഹോ ! ഒറ്റകെട്ട് ന്ന് ഉറക്കെ പറയുന്ന യൂ. ഡി.എഫ്.ന് കഴിഞ്ഞ പതിറ്റാണ്ടിൽ നിയമസഭയിലേക്ക് എത്തിക്കാൻ സാധിച്ച രണ്ടേ രണ്ട് വനിതകളുള്ളത് രണ്ടും വിധവകളാണ്. ആ വിധവകളാണ് ‘രമ-ഉമ’കൾ .’രമ-ഉമ’കളാണ് ആ വിധവകൾ.യൂ.ഡി.എഫ് ലെ ആയിരകണക്കിന് വരുന്ന വനിതാപ്രവർത്തകരെ ഒഴിവാക്കിനിർത്തി, വിധവകളായത് കൊണ്ട് മാത്രം ‘രമ-ഉമ’കൾക്ക് വിജയസാധ്യതയുള്ള നിയോജകമണ്ഡലങ്ങളിൽ മത്സരിക്കാൻ അവസരം കൊടുത്ത കൂട്ടരാണ് യൂ. ഡി.എഫ്. ‘രമ-ഉമ’കൾ വിധവകളായത് കൊണ്ട് മാത്രം നിയമസഭയിൽ എത്തി കിട്ടാൻ സാധിച്ചവരാണ്. ‘രമ-ഉമ’കളുടെ ഭർത്താക്കന്മാര് ജീവിച്ചിരുന്നുവെങ്കിൽ ആ ഭർത്താക്കന്മാര് പോലും വിജയസാധ്യതയുള്ള ഇവരുടെ നിയമസഭാ സീറ്റുകൾ ഒഴിഞ്ഞ് കൊടുക്കില്ലായിരുന്നു. ശരിയല്ലേ?

ഇതൊക്കെയാണ് യാഥാർത്ഥ്യമാണെന്നിരിക്കെ വിധവയെന്ന പരാമർശം എങ്ങനെയാണ് അധിക്ഷേപമാവുന്നത്, ആക്ഷേപമാവുന്നത്, അപമാനമാവുന്നത് ? ഈനാംപേച്ചിക്ക് മരപ്പെട്ടി കൂട്ട് എന്ന പോലെയാണ് നിയമസഭയ്ക്കകത്തും പുറത്തും ‘രമ-ഉമ’ കൂട്ട്കെട്ട്. മണി-രമ വിവാദത്തിനിടയിൽ ഉമ ആളാവാൻ നോക്കുന്നത് കണ്ടില്ലേ ? ആയമ്മ പറയുന്നു – “രമയുടെ വിഷമം എനിക്ക് മനസ്സിലാവും ” പോലും! കോപ്പാണ്.! എന്തൊരു KPAC പ്രകടനമാണ് ആ സ്ത്രീയുടെത്, ഹോ!

ഉമയ്ക്കെങ്ങനെയാണ് രമയുടെ അവസ്ഥ മനസ്സിലാവുന്നത് ? മഹാരാജാവിനെ പോലെയാണ് തോമസിനെ കേരളം യാത്രയാക്കിയത് എന്നാണ് ഉമ തന്നെ പറഞ്ഞിട്ടുള്ളത്. മീൻ വാങ്ങി വരാമെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി പോയ രമയുടെ ഭർത്താവ് തിരിച്ചെത്തിയത് ദേഹം മുഴുവൻ, ശരീരം ആസകലം വെട്ടുകത്തിയുടെ വെട്ടുകൾ ഏറ്റ് തിരിച്ചറിയാൻ വയ്യാത്ത വിധം പെട്ടിയ്ക്കുള്ളിലാക്കി രൂപത്തിലാണ്. രമയ്ക്ക് ഉണ്ടായ നഷ്ടം രമയുടെത് മാത്രമാണ്. അത് രമ പലപ്പോഴും മറന്നു പോയി തുടങ്ങിയിരിക്കുന്നു എന്ന് മാത്രം.

ഒന്നാലോചിച്ചു നോക്കൂ, ആത്മാവ് എന്നൊന്നുണ്ടെങ്കിൽ സഖാവ് റ്റി. പി. ചന്ദ്രശേഖരന്റെ ചിന്താവിചാരങ്ങൾ ഇപ്പോൾ എന്താവും? താൻ ഭാഗമായിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ജീർണ്ണതയ്ക്കെതിരെ ഇരുമ്പിന്റെ നട്ടെല്ലോടെ ഉറച്ച സ്വരത്തിൽ പോരാടിയവനാണ് സഖാവ് റ്റി. പി. ചന്ദ്രശേഖരൻ. തന്റെ പ്രസ്ഥാനത്തെ നേർവഴിക്ക് കൊണ്ടുവരാനാണ് സഖാവ് റ്റി. പി. ചന്ദ്രശേഖരൻ പരിശ്രമിച്ചത്. അങ്ങനുള്ള ചന്ദ്രശേഖരന്റെ ജീവിതസഖി, ചന്ദശേഖരന്റെ മറ്റൊരു രാഷ്ട്രീയ എതിരാളികളുടെ സഹായസഹകരണം വിലപേശി കൈ നീട്ടി വാങ്ങി രാഷ്ട്രീയസ്ഥാനമാനങ്ങൾ നേടിയെടുത്തത് പോരാഞ്ഞിട്ട് ഇപ്പോൾ അവൾ അവളുടെ സ്ത്രീത്വം അവർക്ക് രാഷ്ട്രീയം കളിക്കാൻ വിട്ട് കൊടുത്തിരിക്കുന്നു. അവരോടാപ്പം ചേർന്ന് അവളുടെ വൈധവ്യത്തെ ഉപഭോഗവസ്തുവാക്കുന്നു. I doubt if Comrade Chandrashekharan would be any bit proud to see what Rema is doing politically now, femininely now.

ആന്റ് സോ; “അവര് വിധവയായി പോയി അതവരുടെതായ വിധി” എന്ന് മണി പറഞ്ഞതിനോട് ഇത് കൂടി ചേർക്കേണ്ടതുണ്ട് – ‘വിധവയായി പോയതിന്റെ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കൾക്ക് നിയമസഭയിൽ എഴുനേറ്റ് നിൽക്കാൻ അവസരമുണ്ടായത്. ആ സൗഭാഗ്യത്തിൽ ആ മഹതി ഇടത്പക്ഷജനാധിപത്യ മുന്നണിയെ കുറിച്ച് ഇവിടെ പ്രസംഗിച്ചു ….’ എന്ന് കൂടി ചാമ്പാനുള്ളതായിരുന്നു മണി. അവിടെയാണ് മണീ താങ്കൾ എന്നെ നിരാശപ്പെടുത്തിയത്. ഡൂ ബെറ്റർ ദി നെക്സ്റ്റ് ടൈം !# മണിയുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടോ ? ഉണ്ടെങ്കിൽ ആ സ്ത്രി ജീവനോടെ തന്നെയിരിക്കട്ടെ. മണിയുടെ കൂടെ ജീവിക്കുക എന്നതിൽ പരം എന്ത് വിധിയാണ് ഒരു സ്ത്രിജന്മത്തിൽ ലഭിക്കാനുണ്ടാവുക?