കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. താന്‍ ജമ്മു കശ്മീരിലേക്ക് പോകുകയാണെന്നും സംസ്ഥാനത്ത് പുതിയ പാര്‍ട്ടി രൂപികരിക്കുമെന്നും ദേശീയ സാധ്യത പിന്നീട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ നീക്കം. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.

രാഹുല്‍ ഗാന്ധിയുടെ കുട്ടികളിയാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം. രാഹുലിന്റെ അപക്വതയാണ് പാര്‍ട്ടിയുടെ കൂടിയാലോചനാപരമായ പ്രവര്‍ത്തനങ്ങള്‍ നശിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി ചുമതലയേറ്റെടുത്തത് മുതലാണ് പാര്‍ട്ടിയുടെ കൂട്ടായ പ്രവര്‍ത്തനം തകര്‍ന്നത്. രാഹുലിന്റെ വരവോടെ പ്രവര്‍ത്തന പരിചയമില്ലാത്ത മുഖസ്തുതിക്കാര്‍ പാര്‍ട്ടിയെ നയിക്കുവാന്‍ ആരംഭിച്ചു.

പാര്‍ട്ടിയുടെ മുതിര്‍ന്ന പല നേതാക്കളം മാറ്റി നര്‍ത്തപ്പെട്ടു. സോണിയ ഗാന്ധിക്ക് പോലും വലിയ റോളില്ലാതെയായി എന്നും അദ്ദേഹം പറയുന്നു. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പലതീരുമാനങ്ങളും എടുക്കുന്നത്.

2104 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണം രാഹുല്‍ ഗാന്ധിയുടെ കുട്ടിക്കളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെഴുതിയ രാജിക്കത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ആദ്ദേഹം ഉന്നയിക്കുന്നത്.