മോഡേൺ വസ്ത്രത്തിൽ ഗ്ലാമർ ലുക്കുമായി അഹാന

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ.സോഷ്യൽ മീഡിയകളിലും നടൻ സജീവമാണ്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടന്റെ മൂത്ത മകൾ അഹാന കൃഷ്ണകുമാറും തന്റെ ജീവിതം അഭിനയത്തിലൂടെയാണെന്ന് തെളിയിച്ച് കഴിഞ്ഞു. താരകുടുംബം ഒന്നടങ്കം മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്.യൂട്യൂബിൽ നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് കൃഷ്ണകുമാറിന്റേത്.കൃഷ്ണകുമാറും നാല് പെൺമക്കളും ഭാര്യയും യൂട്യൂബിൽ നിറ സാന്നിധ്യമാണ്.

ഇപ്പോൾ അഹാന പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. മോഡേൺ ലുക്കിലുള്ള താരത്തിന്റെ ചിത്രത്തിന് ആശംസ പ്രവാഹമാണ്. പുതിയ പരസ്യത്തിന്റെ ഭാഗമായാണ് അഹാന മോഡേൺ വസ്ത്രത്തിൽ ഗ്ലാമർ ലുക്കുമായി വരുന്നത്. അനുപമ പരമേശ്വരൻ, മുക്ത അഹാനയുടെ സഹോദരിമാരും അഭിനേത്രികളുമായ ഇഷാനി, ഹൻസിക എന്നിവരും അഭിനന്ദനവുമായി വന്നവരുടെ ഒപ്പമുണ്ട്. ‘വീ ഹാവ് ലെഗ്‌സ്’ പ്രചരണത്തിന്റെ ഭാഗമായി മുൻനിരയിൽ നിന്ന താരങ്ങളിൽ ഒരാളാണ് അഹാന.

അടുത്തിടെയാണ് താരം ഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്.2014ൽ രാജീവ് രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്.ഇന്ന് മലയാളത്തിലെ യുവനടിമാരിൽ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്പോയ വർഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കെെയ്യടി നേടിയിരുന്നു.അഹാനയുടെ പാത പിന്തുടർന്ന് സഹോദരി ഇഷാനി സിനിമയിലേക്ക് എത്തുകയാണ്