വർക്കൗ‍ട്ട് വീഡിയോയുമായി ഐശ്വര്യ ലക്ഷ്മി

പ്രീയ താരം ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ വർക്കൗട്ട് വിഡിയോ വൈറൽ. സുഹൃത്ത് ലക്ഷ്മി വിശ്വനാഥ് ആണ് ഐശ്വര്യയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോക്ക് അഭിപ്രായവുമായെത്തുന്നത്.

തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി വൻ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ ഇതിൽ പ്രധാന ചിത്രങ്ങളിൽ ഒന്നാണ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. ആഷിഖ് അബു 2017ൽ ഒരുക്കിയ മായാനദിയിലെ അപർണ എന്ന കഥാപാത്രം ഐശ്വര്യയ്ക്ക് കരിയറിൽ വലിയ വഴിത്തിരിവായി. തിരുവനന്തപുരം ആണ് ഐശ്വര്യയുെട സ്വദേശം. ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പഠനശേഷം എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി. ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു. പിന്നീട് കൊച്ചിയിൽ താമസം തുടങ്ങിഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്.