എകെജി സെന്റർ ബോംബേറ് സി സി ടിവി ദൃശ്യങ്ങൾ സിഡാക്കിന്, ഇതുവരെ പോലീസ് അന്വേഷണം വെറും കട്ട പുക.

 

തിരുവനന്തപുരം/ എകെജി സെന്റർ ബോംബേറ് എന്ന പടക്കമെറ് സംഭവത്തിലെ കുറ്റവാളിയെ കിട്ടാതെ നാണക്കേടിലായതോടെ അന്വേഷണം സിഡാക്കിന് നൽകി പോലീസ് തടിയൂരി. ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്ന സാഹചര്യം വന്നതോടെയാണ് എകെജി സെന്റർ ആക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പെടെ അന്വേഷണ സംഘം സിഡാക്കിന് കൈമാറിയിരിക്കുന്നത്.

സന്ദീപാനന്ദ ഗിരി ആശ്രമത്തിനു തീവെച്ച കേസിലെ പ്രതികളെ ഇതുവരെ ഒന്ന് തൊടാൻ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. 2018 ഒക്ടോബർ 27നു സന്ദീപ് ആനന്ദയുടെ ആശ്രമം കത്തി അമരുന്നത്. ആശ്രമത്തിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയായിരുന്നു. 15മിനുട്ടിനുള്ളിൽ മുഖ്യമന്ത്രിയും മന്ത്രി പരിവാരങ്ങളും അവിടെ പാഞ്ഞെത്തി കത്തിച്ചത് ആർ എസ് എസ് കാരെന്ന് പറയുകയും ചെയ്തിരുന്നു.

ഇപ്പോൾ തന്നെ പ്രതികളേ പിടികൂടുമെന്ന് പറഞ്ഞിരുന്ന പോലീസ് ഏതോ സത്യം മനസിലാക്കിയപ്പോൾ ഞെട്ടി പുറകോട്ട് മാറുകയാണ് ഉണ്ടായത്. കള്ളൻ കപ്പലിൽ തന്നെ എന്നതായിരുന്നു ആശ്രമത്തിലെ തീവയ്പ്പിന്റെ പിന്നിലെ അണിയറ രഹസ്യം. ഇതിനു സമാനമായ ആക്രമണം ആണ് ഇപ്പോൾ എകെജി സെന്ററിന് നേരെയും ഉണ്ടായിരിക്കുന്നത്.

സംഭവം നടന്നു ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചനയും ഒരുതുമ്പും പൊലീസിന് കിട്ടാതായതോടെ വലിയ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് പോലീസ് പുതിയ വഴി തേടുന്നത്. പ്രതി വാഹനത്തിലെത്തു ന്നതിന്റെയും ആക്രമണത്തിന്റെയും ദൃശ്യങ്ങളാണ് സിഡാക്കിനു കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പർ ഉൾപ്പെടെ കണ്ടെത്താനല്ല നീക്കമാണ് പോലീസ് നടത്തുന്നത്.