അഞ്ച് പിള്ളേർ വേണമെന്നാണ് ആ​ഗ്രഹം, അതിനുള്ള ചികിത്സ ആരംഭിച്ചു- അഖിൽ മാരാരും ഭാര്യയും

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ് അഖിൽ മാരാരെ മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്. നെ​ഗറ്റീവ് ഇംമ്പാക്ടുമായി ഷോയിൽ എത്തി ഒട്ടനവധി ആരാധകരെ സ്വന്തമാക്കി ഒടുവിൽ വിജയ കിരീടം ചൂടിയ ആള് കൂടിയാണ് അഖിൽ. ഷോയ്ക്ക് ശേഷവും മുൻപും തന്റെ കുടുംബത്തോടൊപ്പം ഉള്ള രസകരമായ വീഡിയോകളും മറ്റും അഖിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അഞ്ച് കുട്ടികളെ വേണമെന്നുള്ള തങ്ങളുടെ ആഗ്രഹത്തെ പറ്റി അഖിലും ഭാര്യയും പറയുന്നതാണ് ശ്രദ്ധേയമാവുന്നത്. നേരത്തെ പ്രസവം നിർത്തിയെങ്കിലും അങ്ങനൊരു ആഗ്രഹം വന്നതോടെ അതിനുള്ള ചികിത്സയ്ക്ക് ഒരുങ്ങുകയാണെന്നാണ് പറയുന്നത്.

അഞ്ച് പിള്ളേർ വേണമെന്നുള്ളതാണ് ഇപ്പോഴത്തെ ആ​ഗ്രഹം. ഇക്കാര്യം ഭർത്താവ് തന്നെയാണ് നാട്ടിൽ പരസ്യമാക്കിയതെന്നാണ് ലക്ഷ്മി പറയുന്നത്. മാത്രമല്ല ലക്ഷ്മിയുടെ പ്രസവം നേരത്തെ നിർത്തിയതാണ്. അത് മാറ്റാൻ വേണ്ടി ആശുപത്രിയിൽ പോകാനൊരുങ്ങുകയാണെന്നാണ് താരങ്ങൾ സൂചിപ്പിക്കുന്നത്. ഇക്കാര്യങ്ങളൊന്നും പുറത്ത് പറയരുതെന്ന് വീട്ടിൽ നിന്നും പഠിപ്പിച്ചോണ്ട് വന്നതാണെന്നും എന്നാൽ അഖിൽ അതെല്ലാം വിളിച്ച് പറഞ്ഞെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

ഞാൻ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ ആദ്യം അണ്ണൻ ചീത്ത വിളിക്കും. നിനക്ക് എന്തിന്റെ കേടാണ്, അതിന്റെ ആവശ്യമില്ലെന്ന് ഒക്കെ പറയും. എന്നാൽ കുറച്ച് കഴിയുമ്പോൾ അതെല്ലാം സാധിച്ച് തരുന്ന സ്വഭാവമാണ്. ഇപ്പോൾ തന്നെ ക്രിസ്തുമസ് ട്രീ വേണമെന്ന് മക്കൾ പറഞ്ഞതോടെ പതിനായിരം രൂപയുടെ ട്രീയാണ് വാങ്ങി കൊണ്ട് വന്നത്. മാത്രമല്ല അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ അടി കൂടുകയും ചെയ്തെന്നും താരങ്ങൾ പറഞ്ഞു.