മമ്മൂക്കയുടെ അച്ഛനായിട്ട് അഭിനയിച്ച ആളാണ് ഞാന്‍, ഞാന്‍ മമ്മൂക്കയേക്കാളും ചെറുപ്പമാണ്, അലന്‍സിയര്‍ പറയുന്നു

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് അലന്‍സിയര്‍. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കേണ്ടി വന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് അലന്‍സിയര്‍. മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരുടെ കൂടെയും പുതുതലമുറ നടന്‍മാരായ പൃഥ്വിരാജ് ഫഹദ്, ദുല്‍ഖര്‍ എന്നീ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചപ്പോള്‍ എന്തെങ്കിലും വ്യത്യാസം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് അലന്‍സിയര്‍ മറുപടി പറഞ്ഞത്.

മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇപ്പോഴും ചെറുപ്പക്കാരാണ്. ആക്ടേഴ്‌സിന് പ്രായമില്ല. പ്രായാധിക്യം ഇല്ല. താന്‍ മമ്മൂക്കയുടെ അച്ഛനായിട്ട് അഭിനയിച്ച ആളാണ്. മമ്മൂക്ക ഇപ്പോഴും ചെറുപ്പമായി അഭിനയിക്കുന്നു. അതാണ് ആക്ടേഴ്‌സിന്റെ ബോഡി ലാംഗ്വേജ്. മമ്മൂക്ക ചെയ്യുന്നൊരു വേഷം തനിക്ക് ചെയ്യാന്‍ കഴിയില്ല. ഞാന്‍ മമ്മൂക്കയേക്കാളും ചെറുപ്പമാണ്.

എന്താണെന്ന് പറഞ്ഞു കഴിഞ്ഞാല്‍ ആക്ടേഴ്‌സിന്റെ മീഡിയം എന്ന് പറയുന്നത് ബോഡിയാണ്. അതുകൊണ്ടാണ് മമ്മൂക്കയ്ക്ക് ഇപ്പോഴും ചെറുപ്പക്കാരനായി ഇരിക്കാന്‍ പറ്റുന്നത്. അതിന് വേണ്ടി അദ്ദേഹം ശരീരം സൂക്ഷിക്കുന്നുണ്ട്. താന്‍ ബോഡി സൂക്ഷിക്കാത്തതു കൊണ്ടാണ് മമ്മൂക്കയുടെ അപ്പനായിട്ട് അഭിനയിക്കേണ്ടി വന്നത് എന്നാണ് അലന്‍സിയര്‍ പറയുന്നത്.