ശരിക്കും പറഞ്ഞാല്‍ എന്റെ കല്യാണം ഇനി എന്നാണെന്ന് എനിക്ക് പോലും അറിയില്ല, ആലീസ് പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ആലീസ് ക്രിസ്റ്റി ഗോമസ്. പല സീരിയലുകളിലും വേഷമിട്ട നടി ഇപ്പോള്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. മേഘ്‌ന വിന്‍സെന്റ്. ഷാനവാസ് ഷാനു എന്നിവരാണ് പരമ്പരയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരമ്പരയില്‍ ശ്രദ്ധേയമായൊരു വേഷമാണ് ആലീസിനുമുള്ളത്. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. സ്ത്രീപദം, കസ്തൂരിമാന്‍, എന്നിങ്ങനെ നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇപ്പോഴിതാ ആലീസിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. സജിന്‍ സജി സാമുവലാണ് ആലീസിന്റെ പ്രതിശ്രുത വരന്‍. നേരത്തെ ഇരുവരുടെയും വിവാഹ നിശ്ചയം നടത്തിയിരുന്നു. വിവാഹത്തെ കുറിച്ച് നടി മുന്നറിയിപ്പ് ഒന്നും നല്‍കിയിരുന്നില്ല. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചില ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ വിവാഹത്തെ കരുറിച്ച് സൂചിപ്പിച്ചിരിക്കുകയാണ് നടി.

‘ആദ്യം നവംബറിലാണ് കല്യാണം ഉറപ്പിച്ചത്. കൊവിഡിന്റെ മൂന്നാം തരംഗം ആ സമയത്ത് ഉണ്ടാവുമെന്ന് എല്ലാവരും പറയുന്നു. അതുകൊണ്ട് കുറച്ച് നേരത്തെ വെക്കാമെന്ന് കരുതി. അങ്ങനെ സെപ്റ്റംബറിലേക്ക് മാറ്റി. ഓഗസ്റ്റിലും സെപ്റ്റംബറിലും വിശേഷങ്ങളൊന്നും നടത്താന്‍ പാടില്ലെന്ന് ഐഎംഓ യുടെ വാര്‍ത്ത വന്നു. ശരിക്കും പറഞ്ഞാല്‍ എന്റെ കല്യാണം ഇനി എന്നാണെന്ന് എനിക്ക് പോലും അറിയില്ലെന്ന് ആലീസ് പറയുന്നു. ആലീസിന്റെ വരന്‍ പത്തനംതിട്ട സ്വദേശിയാണ്. വിവാഹം ഉടന്‍ ഉണ്ടാകുമോ എന്ന് വ്യക്തത വരുത്തണമെന്നാണ് ആരാധകരുടെ ആവശ്യം.