വിഷമിക്കേണ്ട മറ്റ് പ്രശ്‌നങ്ങള്‍ ഇല്ല, ഞാന്‍ ഒക്കെയാണ്, എലീന പടിക്കല്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് എലീന പടിക്കല്‍. നടി, അവതാരക, ബിഗ്‌ബോസ് താരം എന്നിങ്ങനെ മലയാളികള്‍ക്ക് സുപരിചിതയാണ് എലീന. ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴാണ് തന്റെ പ്രണയത്തെ കുറിച്ച് എലീന തുറന്ന് പറഞ്ഞത്. തനിക്ക് ഒരു പ്രണയമുണ്ടെന്നും വ്യത്യസ്ത മതവിഭാഗത്തിലുള്ളയാളാണെന്നും എലീന പറഞ്ഞിരുന്നു. അവനും എന്നെപ്പോലെ ഒറ്റക്കുട്ടിയാണ്. കോഴിക്കോടാണ് വീട്. വീട്ടുകാര്‍ വിവാഹം നടത്തുന്നതിനായി കാത്തിരിക്കുകയാണ്’, തങ്ങളെന്നും എലീന പറഞ്ഞിരുന്നു.

ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജനുവരിയിലായിരുന്നു എലീനയുടെയും കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായി രോഹിത് പി നായരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍കക്കെ തനിക്ക് കോവിഡ് ബാധിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് എലീന. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം ഇക്കാര്യം അറിയിച്ചത്.

‘കൊവിഡ് പോസിറ്റിവ് ആയിരിക്കുന്നു, ചെറിയ സിംപ്റ്റം മാത്രമാണുള്ളത്. വിഷമിക്കണ്ട മറ്റ് പ്രശ്‌നങ്ങള്‍ ഇല്ല’, എന്നും എലീന പടിക്കല്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴിയാണ് എലീനയുടെ പ്രതികാരണം. കഴിഞ്ഞ മൂന്നു ദിവസമായി താന്‍ വീട്ടില്‍ സെല്ഫ് ക്വാറന്റീനില്‍ ആണ് , കുടുംബം സുരക്ഷിതര്‍ ആണ് എന്നും എലീന അറിയിച്ചു.

എലീനിയുടെയും രോഹിത്തിന്റെയും വിവാഹം ഓഗസ്റ്റിലാണ് നടക്കുക. ഹിന്ദു, ക്രിസ്ത്യന്‍ രീതികളില്‍ വിവാഹം നടത്തും. രാവിലെ ഹിന്ദു വധുവായി എലീന എത്തും വൈകിട്ട് ക്രിസ്ത്യന്‍ വധുവായും. ഇക്കാര്യം എലീന തന്നെ തുറന്ന് പറഞ്ഞിരുന്നു. വിവാഹ ശേഷവും താന്‍ ഈ രംഗത്ത് സജീവമായിരിക്കുമെന്ന് എലീന പറഞ്ഞിരുന്നു. വര്‍ഷങ്ങളായി മീഡിയ മേഖലയില്‍ സജീവമാണ്, അത് തുടരും. അഭിനയിക്കുന്നതിനെക്കുറിച്ച് വലിയ പ്ലാനുകളൊന്നുമില്ല. മികച്ച അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും എലീന വ്യക്തമാക്കിയിരുന്നു.