മകളെ കാണിക്കാതിരുന്നിട്ടില്ല, ജീവനാംശം നൽകിയത് 25 ലക്ഷം രൂപ- അമൃത

ബാല തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ. അഭിഭാഷകർക്കൊപ്പം ഒരു വീഡിയോ സന്ദേശത്തിലാണ് അമൃത ബാല അടുത്തിടെ നടത്തിയ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞത്. മകൾ അവന്തികയെ കാണിക്കാതിരുന്നിട്ടില്ലെന്നും കോടതി പറഞ്ഞതിൽ ഒരു വിട്ടുവീഴ്ച്ചയും നടത്തിയിട്ടില്ലെന്നും അമൃത പറഞ്ഞു.

അഭിഭാഷകരും കൺസൾട്ടന്റുമായ സുധീറും ആചാര്യ ചണക്യയുമാണ് നിയമവശങ്ങൾ വിശദീകരിച്ച് എത്തിയത്. വിവാഹമോചനത്തിനൊപ്പം തന്നെ അമൃതയും ബാലയും തമ്മിൽ തുടർന്നുള്ള ജീവിതങ്ങളിൽ ഇടപെടില്ല എന്നും മാധ്യമങ്ങളിൽ സ്വകാര്യ വിവരങ്ങൾ ചർച്ച ചെയ്യില്ല എന്നും കരാറിൽ ഏർപ്പെട്ടിരുന്നു എന്നും കോടതിയുടെ തീർപ്പിനെ ഉദ്ധരിച്ച് അമൃതയുടെ അഭിഭാഷകർ പറയുന്നു

രണ്ട് പേരും മ്യൂച്വൽ കണ്‌സന്റ്‌റ് പ്രകാരം വിവാഹമോചനം നടത്തിയ ശേഷം യാതൊരു രീതിയിലും അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്യുന്നതോ വ്യക്തിഹത്യ ചെയ്യുന്നതോ ആ യാതൊന്നും പബ്ലിഷ് ചെയ്യില്ല എന്നും ഒക്കെ എഗ്രീ ചെയ്തിട്ടുണ്ടായിരുന്നു. ഈ എഗ്രിമെന്റ് വയലേറ്റ് ചെയ്താണ് ബാല സോഷ്യൽ മീഡിയയിലൂടെ പല ആരോപണങ്ങളും അമൃതയ്‌ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്.’ അഭിഭാഷകർ പറഞ്ഞു.

തനിക്കെതിരെ പോക്‌സോ കേസ് നൽകിയെന്നും ബാല ആരോപിച്ചിരുന്നു. ഇക്കാര്യവും അമൃത സുരേഷ് നിഷേധിച്ചു. അത്തരത്തിൽ ഇതുവരെ പോ്ക്‌സോ കേസ് നൽകിയിട്ടില്ലെങ്കും അത്തരത്തിൽ പോക്‌സോ കേസ് നൽകിയാൽ ഉടനടി നടപടിയുണ്ടാകേണ്ടതാണെന്നും അഭിഭാഷകർ അറിയിച്ചു. അവന്തികയുടെ സോൾ കസ്റ്റഡി തനിക്കാണ്. മകളുടെ ജീവിത ചെലവുകൾ വഹിക്കില്ലെന്ന് ബാല പറഞ്ഞിട്ടുണ്ടെന്നും അമൃത സുരേഷ് വ്യക്തമാക്കി.