സൈബർ ആങ്ങളമാർക്ക് മറുപടി, വീണ്ടും ​ഗ്ലാമറസ് ചിത്രവുമായി അനശ്വര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജൻ.അടുത്തിടെ തന്റെ പതിനെട്ടാം വയസ് പൂർത്തിയായ സന്തോഷത്തിൽ സോഷ്യൽ മീഡിയകളിൽ നടി പങ്കുവെച്ച ചിത്രങ്ങൾ വൻ സൈബർ ആക്രമണത്തിനിരയായി.അനശ്വര ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു എന്ന് ആരോപിച്ചായിരുന്നു സൈബർ ആങ്ങളമാർ രംഗത്ത് എത്തിയത്.സംഭവം വിവാദം ആയതോടെ അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി നടിമാർ രംഗത്ത് എത്തി.

ഇപ്പോഴിതാ വീണ്ടും ഗ്ലാമർ ചിത്രങ്ങളുമായി അനശ്വര. നടിയുടെ പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച.ഇത്തവണയും വിമർശനങ്ങളുമായി ഒരുകൂട്ടം എത്തുന്നുണ്ട്. മലയാളിപെൺകുട്ടികളുടെ സ്വഭാവത്തിനു ചേരുന്ന വസ്ത്രധാരണമല്ല താരത്തിന്റേതെന്നാണ് ആക്ഷേപം. എന്നാൽ നടിക്കു പിന്തുണയുമായും ആളുകൾ എത്തി. വസ്ത്രം എന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും ആ കുട്ടി അവർക്ക് ഇഷ്ടമുള്ളത് ധരിക്കട്ടേയെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം.

കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര.എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ’ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു.തുടർന്ന്’എവിടെ’,’തണ്ണീർമത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ ജിബു ജേക്കബ് ടീമിന്റെ’ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചു.