മുകേഷുമായി പ്രശ്‌നമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകി അനു സിത്താര

വേറിട്ട വേഷങ്ങളിലൂടെ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് അനു സിത്താര. രസകരമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന അനു സിത്താരയുടെ ഒരു അഭിമുഖം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. അഭിമുഖത്തില്‍ നടന്‍ മുകേഷുമായി ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച് അനു സിത്താര തുറന്ന് പറഞ്ഞിരുന്നു.

സിനിമയില്‍ ഞാന്‍ ആരുമായിട്ടും വഴക്കുണ്ടാക്കിയിട്ടില്ലെന്നാണ് അനു സിത്താര പറയുന്നു. എന്നാല്‍ നടന്‍ മുകേഷാണ് അങ്ങനെയല്ല പറഞ്ഞതെന്ന അവതാരകന്റെ ചോദ്യത്തിന് ഒരു ഞെട്ടലോടെയാണ് അനു സിത്താര. മുകേഷട്ടനുമായി ഞാനൊരിക്കലും വഴക്കുണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ അനു അദ്ദേഹത്തെ ആദ്യമായി കണ്ടതിനെ കുറിച്ചും പറഞ്ഞു.

താന്‍ ജീവിതത്തില്‍ ആദ്യമായി കണ്ട നടന്‍ മുകേഷ് ആണ്. വയനാട്ടിലുള്ള പൂക്കോട് തടാകത്തിന്റെ അടുത്ത് നിന്നുമാണ് ആദ്യ കൂടിക്കാഴ്ച. മുകേഷേട്ടനും പ്രേം കുമാറും അന്ന് പരസ്യ ചിത്രത്തിന്റെ ആവശ്യത്തിനോ മറ്റോ വന്നതാണ്. ഞാനും എന്റെ മമ്മിയും മമ്മിയുടെ കൂട്ടുകാരും കൂടി അന്ന് തടാകം കാണാന്‍ പോയതാണ്. അന്ന് ഒന്നാം ക്ലാസായിട്ടില്ല, യുകെജിയിലോ മറ്റോ പഠിക്കുകയാണ്.

മുകേഷേട്ടനെ കണ്ടതോടെ ഓടി പോയി മിണ്ടി. എന്താ മോളുടെ പേരെന്ന് ചോദിച്ചപ്പോള്‍ അനു സിത്താര എന്നാണ് പേര്, വീട്ടില്‍ ചിങ്ങിണി എന്നാണ് വിളിക്കുന്നതെന്നും പറഞ്ഞു. അന്ന് പുള്ളി എന്നെ മടിയിലൊക്കെ ഇരുത്തി വര്‍ത്തമാനം പറഞ്ഞിരുന്നു. ആദ്യമായി ഞാന്‍ ജീവിതത്തില്‍ കണ്ട നടന്‍ മുകേഷേട്ടനാണ്. അദ്ദേഹവുമായി ഞാനൊരിക്കലും വഴക്കുണ്ടാക്കില്ലെന്നാണ് അനു സിത്താര ഉറപ്പിച്ച് പറയുന്നത്.

ഇന്‍ഡസ്ട്രിയില്‍ ആരുമായിട്ടും വഴക്ക് ഉണ്ടാക്കിയിട്ടില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് നടിയുടെ മറുപടി. പിന്നെ ചില സമയത്ത് സെറ്റില്‍ ഫുഡ് നേരത്തെ വരാത്തതിനാണ് ഞാന്‍ വഴക്ക് ഉണ്ടാക്കിയിട്ടുള്ളത്. ചോറും മീന്‍ കറിയുമാണ് ഏറെ ഇഷ്ടം. ഇപ്പോള്‍ അത് കുറച്ചു. തടി കുറയ്ക്കാന്‍ വേണ്ടിയാണ് ഇഷ്ടഭക്ഷണത്തിന്റെ അളവ് കുറച്ചതെന്നാണ് നടി പറഞ്ഞത്. പിന്നെ സെറ്റില്‍ ബാക്കി ആര്‍ക്ക് വിശന്നാലും അവരെല്ലാം എന്നെ നോക്കും. ഞാന്‍ വഴക്കുണ്ടാക്കി ഭക്ഷണം വരുത്തിക്കുമെന്ന് അറിഞ്ഞാണ് അവര്‍ നോക്കുന്നതെന്ന് അനു സൂചിപ്പിച്ചു.