ഏത് സമയത്തും ചൈനയുമായി യുദ്ധം ഉണ്ടാകും, നമ്മൾ സമ്പൂർണ്ണ റെഡി

ചൈനാ അതിർത്തിയിൽ യുദ്ധ സജ്ജമായിരിക്കാൻ ഇന്ത്യൻ സൈന്യത്തിനു പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിന്റെ ആഹ്വാനം. ദില്ലിയിൽ നടന്ന പ്രതിരോധ ഉച്ചകോടി ചടങ്ങിൽ ചൈനക്ക് ശക്തമായ സന്ദേശം ഇന്ത്യ നല്കി.എല്ലാ സമയത്തും ഇന്ത്യ യുദ്ധ സജ്ജമായിരിക്കും. സമാധാന കാലത്തും ചൈന അതിർത്തിയിൽ ഏതൊരു മഹാ യുദ്ധത്തിനും ഇന്ത്യ സജ്ജമാണ്‌. അടുത്ത നിമിഴത്തിൽ തന്നെ ചൈനയുമായി ഒരു യുദ്ധം ഉണ്ടാകും എന്ന കണക്ക് കൂട്ടലിൽ തന്നെയാണ്‌ ഇന്ത്യ. ഇന്ത്യൻ സൈന്യത്തിന്റെ എല്ലാ യൂണിറ്റുകളും എല്ലാ ആയുധങ്ങലും , പോർ വിമാനങ്ങളും എല്ലാം ചൈനാ അതിർത്തിയിൽ ആണ്‌ ഏറ്റവും കൂടുതൽ. ഇന്ത്യയുടെ യുദ്ധകരുത്തിന്റെയും പ്രതിരോധ സംവിധാനങ്ങളുടെയും ഒരു പരിശ്ചേദം തന്നെ ലഡാക്കിലും ചൈന അതിർത്തിയിലും സർവ്വ സജ്ജമായി കഴിഞ്ഞു. തുരങ്കങ്ങൾ, ആധുനിക വിമാനത്താവളങ്ങൾ. എയർ സ്ട്രിപ്പുകൾ , കര സേനയുടെ ആയുധ യൂണിറ്റുകൾ, മിസൈൽ ശേഖരങ്ങൾ എല്ലാം ഇന്ത്യ ചൈന അതിർത്തിയിൽ വ്യന്ന്യാസം പൂർത്തിയാക്കി കഴിഞ്ഞു.

രാജ്യത്തിൻ്റെ അതിർത്തിയിൽ ഒന്നിലധികം വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ യുദ്ധത്തിനുള്ള ഇന്ത്യയുടെ സന്നദ്ധതയ്ക്ക് വ്യാഴാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടിവരയിട്ടു. പക്ഷേ നമ്മൾ ആദ്യം യുദ്ധം തുടങ്ങില്ല. ചൈനയുടേയും പാക്കിസ്ഥാന്റെയും നിലപാടിനെ ആശ്രയിച്ചിരിക്കും യുദ്ധം വേണോ വേണ്ടയോ എന്ന്. ഒരു യുദ്ധത്തിന്റെ സാഹചര്യം ഒഴിവാക്കാൻ ആകില്ല എങ്കിൽ ആ സമയത്ത് തന്നെ തിരിച്ചടിക്കും. ഇനി ഒരി തരി മണ്ണ്‌ പോലും ഇന്ത്യ വിട്ടുകൊടുക്കില്ലെന്ന് മാത്രമല്ല നമുക്ക് തിരിച്ച് പിടിക്കാനു കണക്കുകൾ ആണ്‌ മുന്നിൽ എന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു.കരയിൽ നിന്നോ, വായുവിൽ നിന്നോ, കടലിൽ നിന്നോ… ആരെങ്കിലും ഇന്ത്യയെ ആക്രമിച്ചാൽ, നമ്മുടെ സൈന്യം ശക്തമായി പ്രതികരിക്കും. ഏത് അറ്റം വരെയും പോയി യുദ്ധം ചെയ്യാൻ ഉള്ള എല്ലാ ശേഷിയും ഇന്ത്യ കൈവരിച്ചു കഴിഞ്ഞു.

ഇതിവരെ ഇന്ത്യ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, ആരുടെയും ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്തിയിട്ടില്ല. പക്ഷേ, ആരെങ്കിലും ഞങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ വെറുതേ വിടില്ല. ആ കാലം ഒക്കെ പോയി. ഇനി തിരിച്ചടികളുടെ കാലമാണ്‌. ശത്രുക്കൾക്ക് ഉചിതമായ മറുപടി നൽല്കുന്ന യുദ്ധമായിരിക്കും ഇനി ഉണ്ടായാൽ നടക്കാൻ പോകുന്നത്.കശ്മീരിലും ലഡാക്കിലും വടക്കുകിഴക്കൻ മേഖലയിലും ചൈനയുമായുള്ള സംഘർഷം തുടരുന്നതിനെക്കുറിച്ചുള്ള മറച്ചുവെക്കാത്ത പരാമർശമായാണ് രാജ് നാഥ് സിങ്ങിന്റെ വാക്കുകളിൽ.ചൈന ഏത് സമയത്തും ഇന്ത്യൻ ഭൂമിയിൽ കൈയ്യേറാനുള്ള സാധ്യത ഇവിടെ മന്ത്രി തന്നെ വ്യക്തമാക്കുകയാണ്‌

ചൈനയിലെ ജനങ്ങളേ സ്വാതന്ത്ര്യം നല്കാതെ ഇപ്പോഴും തോക്കിൻ മുനയിൽ നിർത്തിയാണ്‌ ഭരിക്കുന്നത്. അവകാശവും നീതിയും ന്യായവും ചോദിക്കുന്നവരെ ചൈനീസ് പോലീസ് വെടിവയ്ച്ച് കൊല്ലുന്നു. എന്നാൽ ഒരു ജനകീയ മുന്നേറ്റം ചൈനയിൽ ഇപ്പോഴും ഉണ്ടാകാം. അവിടുത്തേ ജനങ്ങൾ ഉറങ്ങി കിടക്കുന്ന കൊടുങ്കാറ്റാണ്‌. ഇത്തരത്തിൽ ജനങ്ങൾ ഇളകിയാൽ പോലും അതെല്ലാം മറച്ച് വയ്ക്കാൻ ചൈന ഇന്ത്യയേ ആക്രമിക്കും എന്നും കരുതുന്നു.

കിഴക്കൻ ലഡാക്കിലെ ഘർഷണ കേന്ദ്രങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളെത്തുടർന്ന് ഏകദേശം നാല് വർഷമായി ഇന്ത്യ – ചൈന അതിർത്തി ഇവിടെ പൂട്ടിയിട്ടിരിക്കുകയാണ്‌. ഇരു രാജ്യങ്ങൾക്കും നടുക്കുള്ള 1 കിലോമീറ്ററിലധികം ആരും പ്രവേശിക്കാൻ പാടില്ലാത്ത ബഫർ സോണാണ്‌. ഇപ്പോഴും ഇവിടെ സൈനീകർ ഇരു പക്ഷത്തും കടുത്ത നിലപാടിലാണ്‌. പകയുടെ പുക തന്നെയാണ്‌ ലഡാക്ക് അതിർത്തിയിൽ ഇരു പക്ഷത്തും ഉയരുന്നത്

തർക്കം പരിഹരിക്കുന്നതിനുള്ള വിച്ഛേദിക്കലിനും തീവ്രത കുറയ്ക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ഡൽഹിയും ബീജിംഗും തമ്മിലുള്ള കോർപ്സ് കമാൻഡർ തലത്തിലുള്ള 20-ാം റൗണ്ട് ചർച്ചകൾ ഒക്ടോബറിൽ ചുഷൂലിൽ നടന്നു. എന്നിട്ടും ഫലം ഉണ്ടായിട്ടില്ല.കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന ഒരു തിങ്ക് ടാങ്ക് പരിപാടിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, രാജ്യങ്ങൾക്കിടയിൽ സമാധാനം ഉറപ്പാക്കാൻ അതിർത്തി മാനേജ്മെൻ്റ് ഉടമ്പടികൾ പാലിക്കാൻ ബീജിംഗിനോട് ആവശ്യപ്പെട്ടു.ഇതിനെല്ലാം പിന്നാലെയാണ്‌ യുദ്ധത്തിനെ തയ്യാർ എന്ന പ്രതിരോധ മന്ത്രി രാജ് നഥ് സിങ്ങിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്

ഇന്ത്യ-ചൈന ബന്ധം “നിലവിൽ വഷളായിരിക്കുകയാണ്”, എന്നാൽ എല്ലാവരുമായും നല്ല ബന്ധമാണ് ഡൽഹി ആഗ്രഹിക്കുന്നതെന്ന് സിംഗ് സമ്മതിച്ചു.പ്രതിരോധ മന്ത്രി “ഗാൽവാനിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നമ്മുടെ സൈനികർ കാണിച്ച ധൈര്യത്തെ പ്രശംസിച്ചു. ഇന്ത്യക്കാരും ഇന്ത്യൻ സൈന്യവും ദുർബലരല്ല എന്ന് ലോകത്തേ കാണിച്ചു കൊടുത്തവരാണ്‌ നമ്മുടെ ഗാൽവാനിലെ  ധീര ജവാന്മാർ എന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു