മോദി ശ്രീനഗറിൽ,ഭീകരന്മാർക്ക് ഇടിതീ

പ്രധാനമന്ത്രി ശ്രീനഗറിൽ. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷം ആദ്യമായാണ്‌ പ്രധാനമന്ത്രി ശ്രീനഗറിൽ എത്തുന്നത്. വെറും കൈയ്യോടെയല്ല നരേന്ദ്ര മോദി ശ്രീനഗറിൽ എത്തിയത്. 6500 കോടിയുടെ വിവിധ പദ്ധതികളുമായാണ്‌. ശ്രീനഗറിന്റെ സംഗ്ര വികസനത്തിനും മറ്റും 6500 കോടി രൂപയാണ്‌ കേന്ദ്ര സർക്കാർ ചിലവാക്കുന്നത്.

6,400 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ അനാച്ഛാദനം ചെയ്ത ശേഷം നരേന്ദ്ര മോദി പൊതുയോ​ഗത്തെ അഭിസംബോധന ചെയ്യും. 2019 ന് ശേഷമുള്ള കാശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ റാലിയായിരിക്കുമെന്ന് ബിജെപി പറയുന്നു. പ്രധാനമന്ത്രി വ്യാഴാഴ്ച രാവിലെ ശ്രീനഗറിൽ തന്റെ ഔദ്യോഗിക വിമാനത്തിൽ ഇറങ്ങി. തുടർന്ന് കരസേനയുടെ 15 ആസ്ഥാനമായ ബദാമിബാഗ് കൻ്റോൺമെൻ്റിലേക്ക് പറന്നു, അവിടെ അദ്ദേഹം യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് റാലിക്കായി ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിലേക്ക് പോവുകയായിരുന്നു.

മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മോദി ജമ്മു കശ്മീർ സന്ദർശിക്കുന്നത്. ഫെബ്രുവരി 20ന് അദ്ദേഹം ജമ്മുവിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു. സെപ്തംബർ 30നകം കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ സമയപരിധിയും മോദിയുടെ സന്ദർശനവുമായി ബന്ധമുണ്ട്.

ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പദ്ധതി ബിജെപി രഹസ്യമാക്കിയിട്ടില്ല എന്ന് അവരുടെ മുൻ തിരഞ്ഞെടുപ്പ് പ്രകടന പത്രികകൾ ഉദാഹരണമാണ്‌. കാശ്മീരിനെ ഇന്ത്യയെ പോലെ ആക്കുക. സാധാരണ ഇന്ത്യൻ പ്രദേശം ആക്കുക. ആർട്ടികിൾ 370 എടുത്ത് കളയുക ഇതെല്ലാം ബിജെപി പതിറ്റാണ്ടുകളായി ഉന്നയിച്ചിരുന്നതാണ്‌.

ഇപ്പോൾ പ്രധാനമന്ത്രിയെ കാണാൻ കാശ്മീരിൽ പതിനായിരങ്ങളാണ്‌ എത്തിയത്. ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ ഉൾപ്പെടെ രണ്ട് ലക്ഷം പേർ പ്രധാനമന്ത്രിയുടെ റാലിയിൽ ഉണ്ടാകുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

നഗരത്തിലുടനീളം ആയിരക്കണക്കിന് പോലീസുകാരെയും അർദ്ധസൈനികരെയും വിന്യസിച്ചിരിക്കുന്ന സമീപ വർഷങ്ങളിലെ ഏറ്റവും വലിയ സുരക്ഷാ വ്യന്യാസമാണ്‌ പ്രധാനമന്ത്രിക്കായി കാശ്മീരിൽ ഒരുക്കിയിരിക്കുന്നത്. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ – വേദി – സുരക്ഷാ കോട്ടയാക്കി. നിരീക്ഷണ നടപടികളുടെ ഭാഗമായി ഡ്രോണുകൾ വിന്യസിക്കുകയും വിപുലമായ സിസിടിവി ക്യാമറ ശൃംഖലകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

വേദിക്ക് ചുറ്റും രണ്ട് കിലോമീറ്റർ ചുറ്റളവിൽ സുരക്ഷാ സേനയുടെ പട്രോളിംഗ് നടക്കുന്നു.ആളുകൾക്ക് സഞ്ചരിക്കാൻ അനുമതിയുണ്ട്, എവിടെയും നിയന്ത്രണങ്ങളൊന്നുമില്ല. റോഡിലും കാൽ നടക്കാർക്കും ഒരു നിയന്ത്രണവും ഇല്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. മോദിയുടെ സന്ദർശനം കണക്കിലെടുത്ത് കാശ്മീർ – പാക്കിസ്ഥാൻ അതിർത്തിയിൽ സൈന്യം വൻ ജാഗ്രതയിലാണ്‌.

മുമ്പ് കാശ്മീരിലെ തന്റെ ആദ്യ പര്യടനത്തിൽ മോദി 32000 കോടി രൂപയുടെ പദ്ധതികളായിരുന്നു അനുവദിച്ചത്. അതിനു പുറമേയാണിപ്പോൾ 6500 കോടിയുടെ പദ്ധതികൾ ശ്രീനഗറിനു വേണ്ടി നല്കുന്നത്., ഇതോടെ സമീപ നാളിൽ തന്നെ കാശ്മീരിനു കേന്ദ്ര സർക്കാർ നാല്പതിനായിരത്തോളം കോടിയുടെ കൂറ്റൻ പദ്ധതികളാണ്‌ നല്കിയിട്ടുള്ളത്. കാശ്മീരിന്റെ ചരിത്രത്തിൽ ഇത്രയും വലിയ വികസനവും കേന്ദ്ര ഫണ്ടും കിട്ടിയിട്ടില്ല.

86,000 ചതുരശ്ര മൈലുള്ള കശ്മീരിന്റെ ജനസംഖ്യ 13 മില്യനാണുള്ളത്. പർവത നിരകളാൽ ചുറ്റപെട്ട് കിടക്കുന്ന ഈ ഭൂപ്രദേശം അതി മനോഹരമാണ്. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത്‌ കശ്മീർ ആണ്‌. ആർട്ടിക്കിൾ 370 റദ്ദ് ചെയ്തപ്പോൾ കാശ്മീരിന്റെ സംസ്ഥാന പദവിയും പാർലിമെന്റ് എടുത്ത് കളഞ്ഞിരുന്നു. കാശ്മീരിനെ വിഭജിച്ച് ലഡാക്ക് പ്രത്യേക സംസ്ഥാനം ആക്കുകയും കാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശം ആക്കി മാറ്റുകയും ചെയ്തിരുന്നു. ഇപ്പോൾ എന്തായാലും ഇന്ത്യയുടെ പൂന്തോട്ടമായ കാശ്മീരിനെ കൂടുതൽ മനോഹരമാക്കാൻ തന്നെയാണ്‌ നരേന്ദ്ര മോദി സർക്കാർ അവിടെ 40000 കോടി രൂപ ചിലവിടുന്നത്.

അടുത്ത ഏതാനും വർഷങ്ങൾ കൊണ്ട് കാശ്മീരിന്റെ മുഖം മാറും എന്ന് മാത്രമല്ല ഇന്ത്യയുടെ പക്കലുള്ള കാശ്മീർ സ്വർഗ തുല്യമായി തീരും. ഈ സമയത്തും കശ്മീരിന്റെയും ഇന്ത്യയുടേയും ദുഖമായി പാക്ക് അധിനിവേശ കാശ്മീർ മാറും. ഒരു ഭാഗത്ത് കാശ്മീർ വൻ വികസനത്തിൽ ലോകോത്തരമായി ഉയരുമ്പോൾ മറു ഭാഗത്ത് പാക്ക് അധിനിവേശ കാശ്മീർ പട്ടിണിക്കാരുടേയും ഭീകരന്മാരുടേയും നാടായി നരകമായി തുടരും. ഇതിനു കാരണം പാക്കിസ്ഥാൻ തനെയാണ്‌.