ബസിൽ സ്കൂൾ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

സ്വകാര്യ ബസിൽവെച്ച് സ്കൂൾ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലകടവ് കടയിക്കാട് പന്തപ്ലാവിൽ അനന്തകൃഷ്ണനെയാണ് ഡിവൈഎസ്പി ഡോ ആർ ജോസിന്റെ നിർദേശപ്രകാരം വെണ്മണി എസ്എച്ച്ഒ ഒ എ നസീർ, എസ്ഐ കെ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.