തൃശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് കാരണം; വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യമരണം

തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യുവാവ് മരിച്ചത് മങ്കിപോക്‌സ് കാരണമെന്ന് സ്ഥിരീകരിച്ചു.യുവാവിന് മങ്കിപോക്‌സ് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് ചാവക്കാട് സ്വദേശിയായ യുവാവ് മരിച്ചത്. യുഎഇയില്‍ നിന്ന് എത്തിയ യുവാവിന് മങ്കിപോക്‌സ് ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. യുവാവുമായി സമ്പര്‍ക്കത്തിലേര്‍പ്പട്ട 15 പേരെ നിരീക്ഷിച്ച് വരുകയാണ്. നാട്ടിലെത്തിയ യുവാവ് പന്ത് കളിക്കാന്‍ പോയിരുന്നു.

യുവാവിനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്ന നാല് കൂട്ടുകാരും കുടുംബംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരുമാണ് സമ്പര്‍ക്കപട്ടികയില്‍ ഉള്ളത്. പന്ത് കളിക്കാന്‍ ഒപ്പം ഉണ്ടായിരുന്നവരെയും നിരീക്ഷിക്കുവാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.