കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥയെ കണ്ടെത്തി നല്‍കി ഓട്ടോ ഡ്രൈവര്‍

രാജകുമാരി ടൗണില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണമാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായി ഓട്ടോ ഡ്രൈവര്‍. രാജകുമാരി തെന്നടിയിലെ സാനുവിനാണ് ടൗണില്‍ നിന്നും മാല ലഭിച്ചത്. രാജകുമാരി തളിയച്ചിറയില്‍ റെനിയുടെ ഭാര്യ സോണിയയുടെ 2 പവനിലധികം തൂക്കമുള്ള മാലയാണ് കളഞ്ഞുപോയത്. പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സാനു മാല സോണിയയ്ക്കു കൈമാറി.