കോവിഡ് പേടി, അമ്മയുടെ മൃതദേഹം അരയടി താഴ്ത്തി മുറ്റത്ത് കുഴിച്ചിട്ടു

കോവിഡിന്റെ പേടി മൂലമാണ് അമ്മയുടെ മൃതദേഹം  വെറും അരയടി മാത്രം താഴ്ത്തി വീട്ടുമുറ്റത്ത് മകൻ കുഴിച്ചുമൂടി .ദുർഗന്ധം സഹിക്കാതെ വന്നപ്പോൾ സമീപ വാസികൾ നടത്തിയ തിരച്ചിലിൽ അണ്‌ ഇത് കണ്ടെത്തിയത്. കുഴൽ മന്ദം സ്വദേശിയായ ബാബു എന്ന യുവാവാണ് അമ്മയുടെ മൃതദേഹം വീട്ടിൽ തന്നെ കുഴിച്ചിട്ട കാര്യം പോലിസിനോട് വെളിപ്പെടുത്തിയത്. സഹോദരിയുടെ വീട്ടിൽ പോയ കമലമ്മ വീണ് കാലിന് സാരമായി പരിക്കേറ്റിരുന്നു. അതിനെത്തുടർന്ന് ബാബു അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.

നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ബാബു തന്നെയാണ് ഭക്ഷണം പാകം ചെയ്തു കൊടുത്തത്. ഇതിനിടയിൽ ചിലപ്പോഴൊക്കെ മെല്ലെ നടന്നു തൊട്ടടുത്ത പലചരക്ക് കടയിലും പോകാറുണ്ടായിരുന്നു. 21-ാം തീയതി അമ്മയെ രാവിലെ വിളിച്ചപ്പോൾ അനക്കമില്ലെന്ന് മനസ്സിലായി. 24 വരെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച ബാബു ദുർ​ഗന്ധം വന്നപ്പോൾ കുഴിച്ചു മൂടുകയായിരുന്നു. രാത്രി ഏഴുമണിയോടെയാണ് വീട്ടുമുറ്റത്ത് അരയടിത്താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം സാരിയും ബെഡിഷീറ്റും കൊണ്ട് പുതപ്പിച്ച് കുഴച്ചുമൂടിയത്. അതിനുമുകളിൽ മണ്ണിട്ട് 24 മേച്ചിൽ ഓടുകൾ അടുക്കി. വീണ്ടും അതിനുമുകളിൽ മൺകൂനപോലെയാക്കി കാൽച്ചുവടു ഭാഗത്ത് രണ്ടു കല്ലും വച്ചു.

മനോവൈകല്യമുള്ള വ്യക്തിയാണ് ബാബു.. ഒരു മനോവൈകല്യമുള്ള ആൾ എങ്ങനെ ഇത്ര മനോഹരമായി സ്വന്തം അമ്മയുടെ മൃതദേഹം സംസ്കരിച്ചെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസും നാട്ടുകാരും