വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ഒന്നര വയസുകാരന് ​ദാരുണാന്ത്യം

മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. ആലിപ്പറമ്പ് സ്വദേശിയായ പാറക്കണ്ണി സ്വദേശി കളപ്പാട്ടില്‍ മുഹമ്മദ് നൗഫല്‍ – അമീന ഷംന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനാന്‍ ആണ് കിണറ്റില്‍ വീണ് മുങ്ങി മരിച്ചത്. വീട്ടുമുറ്റത്തെ കിണറിലാണ് വീണത്.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആദ്യം തന്നെ കുട്ടിയെ കിണറ്റില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ എം എം എസ് ഹോസ്പിറ്റലില്‍ എത്തിച്ചു. പെരിന്തല്‍മണ്ണ പോലീസ് നടപടികള്‍ പൂര്‍ത്തീകരിച്ചു. കളപ്പാട്ടുകുഴി മഹല്ല് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു. സഹോദരങ്ങള്‍ മുഹമ്മദ് ഹംദാന്‍, മുഹമ്മദ് ഹാദിഫ്.