ഞാന്‍ ജീവിതത്തില്‍ ചെയ്യുന്നത് ഒന്നും ആരില്‍ നിന്നും ഒന്നും തിരിച്ചു പ്രതീക്ഷിച്ചല്ല, ബാലചന്ദ്ര മേനോന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബാലചന്ദ്ര മേനോന്‍. അഭിനയം, തിരക്കഥ, സംവിധാനം തുടങ്ങിയ സിനിമയുടെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് അദ്ദേഹം. ദേശീയ പുരസ്‌കാരം വരെ അദ്ദേഹം നേടിയിട്ടുണ്ട്. ഏറ്റവും അധികം ചിത്രങ്ങള്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്തത് അഭിനയിച്ച വ്യക്തി എന്ന ലോക റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്.

നിരവധി നായികമാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ചകും ബാലചന്ദ്ര മേനോന്‍ ആയിരുന്നു. ശോഭന, കാര്‍ത്തിക, നന്ദിനി ആനി എന്നിങ്ങനെ ഒരുപിടി നായികമാരെ അഭിനയ ലോകത്തെക്ക് കൈപിടിച്ച് എത്തിച്ചത് ബാലചന്ദ്ര മേനോന്‍ ആയിരുന്നു. ഇവരില്‍ നിന്നും ഒരുകാലത്തിലും താന്‍ തിരികെ ഒന്നും പ്രതീക്ഷിച്ചിട്ടില്ല എന്നാണ് ബാലചന്ദ്ര മേനോന്‍ വ്യക്തമാക്കുന്നത്. നടന്‍ ജയറാമുമൊത്തുള്ള ഒരു സംഭവം വിവരിക്കുകയാണ് അദ്ദേഹം. മകന്റെ കല്യാണത്തിന് ജയറാമിനോട് വരണ്ട എന്ന് പറഞ്ഞിരുന്നു എന്ന് പറഞ്ഞത്. എന്നാല്‍ ജയറാമിന്റെ മറുപടിയും പ്രവര്‍ത്തിയും തന്നെ അതിശയിപ്പിച്ചെന്ന് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ബാലചന്ദ്ര മോനോന്റെ വാക്കുകളിങ്ങനെ, ‘ഞാന്‍ ജീവിതത്തില്‍ ചെയ്യുന്നത് ഒന്നും ആരില്‍ നിന്നും ഒന്നും തിരിച്ചു പ്രതീക്ഷിച്ച് അല്ല. ഇത് ഞാന്‍ എന്റെ ഇമേജ് കൂട്ടാന്‍ വേണ്ടി പറയുന്നതല്ല. ഞാന്‍ ഈ കാര്യത്തില്‍ ഭഗവത് ഗീതയിലെ വചനങ്ങള്‍ ആണ് വിശ്വസിക്കുന്നത്. നമ്മള്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ ചെയ്യുക. എന്റെ മകന്റെ കല്യാണത്തിനു തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ വരണ്ട എന്നാണു ഞാന്‍ ജയറാമിനോട് പറഞ്ഞത്. അവിടെ വരണ്ട അത് വളരെ സുപ്രധാനമായ സംഭവമാണ് എന്ന് പറഞ്ഞു. അപ്പോള്‍ ജയറാം പറഞ്ഞത്. ഇല്ല സാര്‍ എനിക്ക് അവിടെ വരണം ഞാന്‍ സാറിന്റെ ഒരു ബന്ധു എന്ന നിലയിലാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍, അവിടെ പാര്‍വതിയെയും കൊണ്ട് വന്നിടത്താണ് എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നിയത്.