ബാംഗ്ളൂരിൽ സ്ഫോടനം,നിരവധി പേർക്ക് പരിക്ക് കഫേയിൽ ബോംബ് പൊട്ടി

ബെംഗളൂരുവിലെ കുന്ദലഹള്ളിയിലെ കഫേയിലുണ്ടായ സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്. വൈറ്റ്ഫീല്‍ഡ് ഏരിയയിലെ എച്ച്എഎല്‍ പോലിസ് സ്‌റ്റേഷനു സമീപത്തെ കഫേയിലാണ് പൊട്ടിത്തെറിയുണ്ടായത്. കഫേയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലെ കാരണം അജ്ഞാതമാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലിസ് പറഞ്ഞു. പരിക്കേറ്റവരിൽ മൂന്ന് പേർ കഫേയിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു. പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പരിക്കേറ്റവരെ തുടർചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപ്രതീക്ഷിതമായുണ്ടായ സ്ഫോടനം തിരക്കേറിയ കഫേയിൽ അരാജകത്വവും പരിഭ്രാന്തിയും സൃഷ്ടിച്ചു. സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുക മാത്രമല്ല, കഫേയുടെ പരിസരത്ത് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഒരു അജ്ഞാതൻ ഒരു ബാഗ് കൊണ്ടുവന്നു, അതിൽ ഒരു വസ്തു പൊട്ടിത്തെറിക്കുകയും കഫേയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഏറെ കാലം കൂടിയാണ്‌ ബാംഗ്ളൂർ സിറ്റിയിൽ ബോംബ് സ്ഫോടനം ഉണ്ടാകുന്നത്. നഗരത്തിൽ അലർട്ട് പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയുടെ പ്രധാന സിറ്റിയാണ്‌ ബാംഗ്ളൂർ.