അനധികൃത മദ്യ വില്‍പന, എക്‌സൈസ് സംഘത്തിന് നേരെ വളര്‍ത്തു നായയെ അഴിച്ച് വിട്ടു പ്രതി രക്ഷപ്പെട്ടു

തൃശൂര്‍. അനധികൃത മദ്യ വില്‍പന പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വളര്‍ത്തുനായയെ അഴിച്ചു വിട്ട് ആക്രമിക്കാന്‍ ശ്രമം. കൊടുങ്ങല്ലൂര്‍ നാരായണ മംഗലത്താണ് സംഭവം. പ്രതിഉദ്യോഗസ്ഥര്‍ക്ക് നേരെ നായയെ അഴിച്ചുവിട്ട ശേഷം കടന്നു കളയുകയായിരുന്നു. നാരായണ മംഗലം സ്വദേശി നിധിനാണ് രക്ഷപ്പെട്ടത്.

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതിയുടെ വീട്ടിലായിരുന്നു പരിശോധന. എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോള്‍ വളര്‍ത്തുനായയെ അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു.

പ്രതിയുടെ വീട്ടില്‍ നിന്നും 52 കുപ്പി മദ്യവും, ഇലക്ട്രിക്ക് സ്‌കൂട്ടറും എക്‌സൈസ് പിടിച്ചെടുത്തു. രക്ഷപ്പെട്ട നിധിനായി എക്‌സൈ് അന്വേഷണം ശക്തിപ്പെടുത്തി.