ഫ്രണ്ട്ഷിപ്പ് ഡേയിലെ ഭാവനയുടെ പോസ്റ്റ് വൈറലായി Bhava

മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരുടെ കൂട്ടത്തിൽ നടി ഭാവനയും ഉണ്ട്. താരത്തിന്റ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം പെട്ടെന്നാണ് വൈറലാവുന്നത്. ഫ്രിണ്ട്ഷിപ് ദിനത്തിലെ നടിയുടെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിലാകെ.

‘ഒരായിരം ഉമ്മകളും ഒരായിരം കെട്ടിപ്പിടുത്തങ്ങളും… ‘കൂട്ടുകാർക്കോപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു നടി ഭാവന ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ ആണിത്. ഫ്രണ്ട്ഷിപ് ഡേയിൽ താരത്തിന്റെ പോസ്റ്റ്‌ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Bhavana

നിരവധി കൂട്ടുകാർ നടി ഭാവക്ക് ഉണ്ട്. ഫ്രണ്ട്ഷിപ് ഡേയിൽ നടിയുടെ പോസ്റ്റ്‌ ആരാധകർ ഏറ്റെടുത്തിരികയാണ്. തന്റെ ജീവിതത്തിലെ മോശം സമയത്ത് കുടുംബത്തോടൊപ്പം സിനിമ മേഖലയിലെ അനവധി കൂട്ടുകാർ കൂടെ നിന്നിട്ടുണ്ടെന്നും അതു കൊണ്ടാണ് താൻ പിടിച്ചു നിന്നതെന്നും നടി പറഞ്ഞിട്ടുണ്ട്. ചിത്രത്തിൽ നടിമാരായ ശില്പ ബാല, മൃദുല വാരിയർ തുടങ്ങുയവരാണ് ഉള്ളത്.

മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സമയത്താണ് നടി ആക്രമിക്കപെടുന്നതും സംഭവം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നതും. മറ്റു സ്ത്രീകൾക്ക് മാതൃകയാവുന്ന തരത്തിലാണ് നടി കേസുമായി മുന്നോട്ട് വരുന്നത്.

കഴിഞ്ഞ അഞ്ചുവർഷക്കാലം നീതി നേടിയെടുക്കാൻ കോടതിയിൽ കേസുമായി നിൽക്കുകയാണ് നടി. തന്റെ ചെറുത്ത് നിൽപ്പ് അനവധി സ്ത്രീകളെ മുന്നോട്ട് നയികുമെന്നാണ് താരം അഭിപ്രായപ്പെടുന്നത്.

നടിയുടെ കേസ് വന്നതിനു ശേഷം മലയാള സിനിമയിൽ അനവധി മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പറയാൻ പലർക്കും കഴിഞ്ഞു. സിനിമ മേഖലയിൽ മാത്രമല്ല മറ്റു മേഖലകളിലും മാറ്റങ്ങൾ ഉണ്ടായി എന്നും പറയാം.

നടി ആക്രമിക്കപെട്ടതിന് ശേഷം മലയാള സിനിമയിൽ സജീവമായിരുന്നില്ല. എന്നാൽ ഇപ്പോൾ താരം തിരിച്ചു വരുന്നതായ വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. എന്റെഇക്കാക്കയ്ക്കോട് പ്രേമംണ്ടായിരുന്നു എന്ന സിനിമയിലൂടെ തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം. സിനിമ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.

അന്യഭാഷകളിൽ അഭിനയിച്ചു വരുന്ന നടി മലയാളത്തിൽ സിനിമകൾ ചെയ്യാതി രുന്ന സമയത്ത് കന്നഡയിൽ സിനിമകൾ ചെയ്തിരുന്നു. അനവധി ഹിറ്റുകൾ സാന്റൽവുഡിൽ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഗോവിന്ദ ഗോവിന്ദ ആണ് അവസാനം പുറത്ത് വന്ന സിനിമ.