‘മോദിയുടെ ഗ്യാരണ്ടി, വികസിത ഇന്ത്യ 2047’ പ്രമേയം, ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറങ്ങും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും പ്രകാശന ചടങ്ങ് നടക്കുക. “സങ്കൽപ് പത്ര” എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ ‘വിക്സിത് ഭാരതി’ന് പുറമെ ക്ഷേമ വികസന പദ്ധതികളും ഉൾപ്പെടുത്തിയേക്കും.

ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവർക്ക് സർക്കാർ മുൻഗണന നൽകുന്നുവെന്ന് മോദി നിരന്തരം അവകാശപ്പെടുന്നതിനാൽ അവരുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പത്രികയിൽ പ്രാധാന്യം നൽകാനാണ് സാധ്യത

രാമക്ഷേത്ര നിർമാണം, 370-ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയവ പ്രകടനപത്രികയിൽ നേട്ടങ്ങളായി ഉയർത്തിക്കാട്ടും. മുതിർന്ന ബി.ജെ.പി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്ങിന്‍റെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രകടന പത്രിക തയാറാക്കിയത്.