കോട്ടയം നഗരസഭാധ്യക്ഷയ്ക്ക് എതിരായ അവിശ്വാസപ്രമേയ ചർച്ചയിൽ ബിജെപി വിട്ട് നിൽക്കും

കോട്ടയം. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെയുള്ള അവിശ്വാസപ്രമേയ ചർച്ചയിൽ ബിജെപി വിട്ട് നിൽക്കും. എൽഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നേരത്തെ കോൺഗ്രസ് വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ ബിജെപി യുടെ നിലപാടാണ് നിർണായകമായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തിങ്കളാഴ്ച രാവിലെയാണ് ബിജെപി.

നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപി വിട്ടുനിൽക്കുന്നതോടെ ക്വാറം തികയാതെ അവിശ്വാസ പ്രമേയം പരാജപ്പെടുമെന്ന് ഉറപ്പായി. ഇടത് വലത് മുന്നണികളെ അധികാരത്തിലേറാൻ സഹായിക്കേണ്ടയെന്നതാണ് ബിജെപി നിലപാട്. നിലവിലെ യുഡിഎഫ് ഭരണ സമിതിയോട് എതിർപ്പുണ്ട്. നേരത്തെ അവിശ്വാസത്തെ പിന്തുണച്ചത് പ്രത്യേക രാഷ്ടീയ സാഹചര്യത്തിലാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു.