ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി 2000 രൂപ കൈക്കൂലി വാങ്ങി, കൊച്ചി നഗരസഭാ ഉദ്യോഗസ്ഥന്‍ പിടിയില്‍ വിജിലൻസ് പിടിയിൽ

കൊച്ചി. ഓഫിസ് കെട്ടിടത്തിന് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭാ ഉദ്യോഗസ്ഥന്‍ പിടിയില്‍. വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് സുബിനാണ് അറസ്റ്റിലായത്.

കടവന്ത്രയില്‍ മിമിക്രി അസോസിയേഷന്‍ എറണാകുളം ജില്ലാവിഭാഗത്തിനായി ഒരു ഓഫീസ് തുടങ്ങിയിരുന്നു. അതിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 900 രൂപ ഇയാള്‍ കൈക്കൂലിയായി കൈപ്പറ്റിയിരുന്നു. പിന്നീട് തുടര്‍നടപടികള്‍ക്കായി രണ്ടായിരം രൂപ ആവശ്യപ്പെട്ടു.

അസോസിയേഷന്‍ ആ വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. കൈക്കൂലിയായി വാങ്ങിയ പണം ഇയാള്‍ ചെരിപ്പിന്റ അടിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഏറെ നേരത്തെ പരിശോധനക്ക് ശേഷമാണ് ഇയാളില്‍ നിന്ന് പണം കണ്ടെത്തിയത്.