കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എംഎല്‍എയുമായ സി എഫ് തോമസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സിഎഫ് തോമസ്(81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തി. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.

പ്രതിസന്ധി ഘട്ടത്തില്‍ കെ.എം മാണിക്കൊപ്പം നിന്ന നേതാവ് കൂടിയായിരുന്നു സിഎഫ് തോമസ്. എന്നാല്‍ കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനോടൊപ്പമായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിലൂടെയാണ് തന്നെയാണ് സിഎഫ് തോമസിന്റെ രാഷ്ട്രീയ പ്രവേശനവും. 2001ലെ യുഡിഎഫ് മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു.