കേരളത്തില്‍ സമര്‍ത്ഥവും തന്ത്രപരവുമായ ലോക്ക്ഡൗണ്‍ വേണം-കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂ ഡല്‍ഹി: കേരളത്തില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കോവിഡ് കേസുകള്‍ ഉയരുമ്ബോഴും കേരളം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല.

അതിന്റെ ആഘാതം അയല്‍ സംസ്ഥാനങ്ങള്‍ അനുവഭവിക്കുന്നെന്നും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ എന്‍ഡിടി റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ സമര്‍ത്ഥവും തന്ത്രപരവുമായ ലോക്ക്ഡൗണ്‍ അനിവാര്യമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

വിനോദസഞ്ചാര മേഖലകളില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ അടിയന്തരമായി കര്‍ശന നടപടികള്‍ സ്വീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നോട്ട് വെച്ചു. കോവിഡ് രോഗികള്‍ വീടുകളില്‍ രോഗമുക്തി നേടുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്.

ഇക്കാരണം കൊണ്ടാണ് കേരളത്തിന് വൈറസ് വ്യാപനം തടയാന്‍ സാധിക്കാത്തതെന്നും ആരോഗ്യ മന്ത്രാലയം വിമര്‍ശിച്ചു.